GeneralLatest NewsNEWSTV Shows

‘ബാക്കിയുള്ളവർ മണ്ടന്മാരാണെന്ന് കരുതരുത്, മര്യാദയ്ക്ക് സംസാരിക്കണം’: താരങ്ങൾക്കെതിരെ മോഹൻലാൽ!

മര്യാദയ്ക്ക് സംസാരിക്കാൻ‌ കഴിയുന്നവർ മാത്രം വീട്ടിൽ നിന്നാൽ മതി

മോഹൻലാൽ എത്തുന്ന ബി​ഗ് ബോസ് വീക്കെൻഡ് എപ്പിസോഡിനു ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങളുടെ ഭാഷ ആരാധകർക്കിടയിലും ചർച്ചയായിക്കഴിഞ്ഞു. അസഭ്യ വാക്കുകൾ നിരന്തരം ഉപയോഗിക്കുന്ന താരങ്ങൾക്ക് നേരെ പൊട്ടിത്തെറിക്കുകയാണ് മോഹൻലാൽ. റോബിൻ, റിയാസ്, ജാസ്മിൻ തുടങ്ങിയ മത്സരാർഥികൾ പ്രയോ​ഗിക്കുന്ന അസഭ്യ വാക്കുകൾക്ക് നേരെ വിമർശനവുമായി മോഹൻലാൽ

read also:ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കനകരാജ്യം’: ചിത്രീകരണം പൂർത്തിയായി

ബി​ഗ് ബോസ് ഷോയ്ക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് തന്നെ മര്യാദയ്ക്ക് സംസാരിക്കാൻ‌ കഴിയുന്നവർ മാത്രം വീട്ടിൽ നിന്നാൽ മതിയെന്നുമാണ് ജാസ്മിൻ, റോബിൻ, റിയാസ് എന്നിവരെ ശാസിച്ചുകൊണ്ട് മോഹൻലാൽ‌ പറയുന്നത്.

ഇങ്ങനെയാണോ സ്വന്തം വീട്ടിലും ഭാഷ ഉപയോ​ഗിക്കുന്നതെന്ന് മോഹൻലാൽ റിയാസിനോട് ചോ​ദിക്കുന്നു. മര്യാദയ്ക്ക് സംസാരിക്കാൻ സാധിക്കുമെങ്കിൽ മാത്രം വീട്ടിൽ തുടർന്നാൽ മതിയെന്നും ബാക്കിയുള്ളവർ മണ്ടന്മാരാണെന്ന് കരുതരുതെന്നും മോഹൻലാൽ പറഞ്ഞു. ജാസ്മിനോടും ഇതേ രീതിയിൽ മോഹൻലാൽ സംസാരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button