BollywoodGeneralLatest NewsNEWS

മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് വെളിപ്പെടുത്തിയത് ഭർത്താവ്: കുടുംബത്തെക്കുറിച്ച് മുംതാസ്‌

ജീവിതത്തില്‍ ഒരു മാപ്പ് ദൈവം വരെ കൊടുക്കും

ബോളിവുഡിലെ സെന്‍സേഷണൽ നായികയാണ് മുംതാസ്. ഒരുകാലത്ത് മുംതാസ് സാരി എന്ന ട്രെന്റ് തന്നെ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. വെള്ളിത്തിരയിൽ തിളങ്ങിനിന്ന കാലത്താണ് ബിസിനസുകാരനായ മയൂര്‍ മധ്‌വാനിയുമായുള്ള മുംതാസിന്റെ വിവാഹം. കുടുംബ ജീവിതത്തില്‍ താന്‍ അതീവസന്തുഷ്ടയാണെന്ന് പറഞ്ഞ മുംതാസ് ഭർത്താവിന്റെ അവിഹിതത്തെക്കുറിച്ചു വന്ന വാർത്തകളെക്കുറിച്ച് തുറന്ന് പറയുന്നു.

പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താന്‍ തന്റെ ഭര്‍ത്താവിനെ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം തന്നെ ആ ബന്ധത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നു. മുംതാസിന്റെ വാക്കുകൾ ഇങ്ങനെ, ‘പിന്‍വാതിലൂടെ പുരുഷന്മാര്‍ക്ക് അവിഹിതബന്ധമുണ്ടാകുന്നത് സര്‍വസാധാരണമാണ്. എന്റെ ഭര്‍ത്താവിന് ഒരെണ്ണം മാത്രമേയുണ്ടായിരുന്നുള്ളൂ. അദ്ദേഹം തന്നെ നേരിട്ട് എന്നോടതിനെക്കുറിച്ച്‌ സംസാരിച്ചുവെന്നതില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. യുഎസിലെ ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതായി അദ്ദേഹം എന്നോട് പറയുകയായിരുന്നു. നീയാണ് എന്റെ ഭാര്യയെന്നും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുണ്ടെന്നും എന്നും സ്‌നേഹിക്കുമെന്നും ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പറഞ്ഞു. ഞാന്‍ കുറച്ച്‌ പിടിവാശിക്കാരി ആയതിനാലാണ് പ്രശ്‌നമുണ്ടായത്. പക്ഷെ ഇന്ന് അതെല്ലാം മറന്ന കഥകളാണ്’ – മുംതാസ് പറയുന്നു.

read also: ‘പറയാന്‍ വേണ്ടി രാഷ്ട്രീയം പറയുന്ന ചിത്രമല്ല പുഴു, മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് പൊള്ളിയിട്ടുണ്ടാകും’

‘ജീവിതത്തില്‍ ഒരു മാപ്പ് ദൈവം വരെ കൊടുക്കും. ഞാന്‍ ഒരു റാണിയെ പോലെയാണ് ജീവിക്കുന്നത്. എനിക്ക് ഒന്നും ചോദിക്കേണ്ടി വരാതെ എന്റെ ഭര്‍ത്താവ് നോക്കിയിട്ടുണ്ട്. തന്റെ രണ്ടാം ജന്മമാണിത്. അതിന് ഭര്‍ത്താവിനോട് കടപ്പെട്ടിരിക്കുന്നു’- താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button