കൊച്ചി: നവാഗതയായ റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി, പാർവതി, അപ്പുണ്ണി ശശി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് പുഴു. ഓടിടിയിൽ റിലീസ് ചെയ്ത ചിത്രം, നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. എന്നാൽ, ചിത്രത്തിനെതിരെ ചില കോണുകളിൽ നിന്നും വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വരികയാണ്, ചിത്രത്തില്‍ ബികെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അപ്പുണ്ണി ശശി. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക്, പുഴു കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകുമെന്ന് അപ്പുണ്ണി ശശി പറയുന്നു.
അപ്പുണ്ണി ശശിയുടെ വാക്കുകൾ ഇങ്ങനെ;
‘പുഴു ഞാനിതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ മികച്ചതാണെന്ന് പറയാം. ചിലര്‍ വിമര്‍ശിക്കുന്നത് പോലെ, പറയാന്‍ വേണ്ടി രാഷ്ട്രീയം പറയുന്ന ചിത്രമല്ല പുഴു. ഓരോ വ്യക്തികളും ഓരോ മാനസിക വ്യാപാരങ്ങളിലാണ് ജീവിക്കുക. ചിന്തകള്‍ അത്രത്തോളം വ്യത്യസ്തമാണ്. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക്, സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും.’
ഗുരു സോമസുന്ദരവും ആശാ ശരത്തും ആദ്യമായി ഒന്നിക്കുന്ന ‘ഇന്ദിര’ ചിത്രീകരണം ആരംഭിച്ചു
‘മറ്റൊരു സിനിമയിലും കിട്ടാത്തത്രയും ഇഷ്ടത്തോട് കൂടി ഞാന്‍ പറഞ്ഞ ഡയലോഗുകളാണ് ഈ സിനിമയിലേത്. ഇന്ന് വരെ ചെയ്തതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രവും. അതില്‍, അവസാന ഭാഗം അഭിനയിക്കുമ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ഭീകരമായിരുന്നു ആ ആനുഭവമെന്ന്, സിനിമ കണ്ടശേഷം പലരും പറഞ്ഞിരുന്നു’
Post Your Comments