![](/movie/wp-content/uploads/2022/05/adi.jpg)
മലയാളത്തിന്റെ പ്രിയതാരമാണ് നിക്കി ഗല്‍റാണി. താരത്തിന്റെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വിശേഷങ്ങൾ. നടന്‍ ആദിയാണ് താരത്തിന്റെ വരൻ. ഈ മാസം 18നാണ് വിവാഹ ചടങ്ങുകൾ. ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിൽ വച്ചാണ് വിവാഹം. രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം. 18 നു വൈകുന്നേരം സുഹൃത്തുക്കൾക്കും താരങ്ങൾക്കുമായി വിരുന്നു നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. മാർച്ച് 24നായിരുന്നു വിവാഹ നിശ്ചയം.
read also: മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് വെളിപ്പെടുത്തിയത് ഭർത്താവ്: കുടുംബത്തെക്കുറിച്ച് മുംതാസ്
‘കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു.’ വിവാഹ വിശേഷം പങ്കുവച്ച് നിക്കി കുറിച്ചു.
Post Your Comments