GeneralLatest NewsNEWSTV Shows

ചക്കപ്പഴത്തില്‍ നിന്ന് നാലാമത്തെ താരവും പിന്മാറി!! ആരാധകർ നിരാശയിൽ

ലളിതാമ്മയുടെ 2 വര്‍ഷത്തെ യാത്ര ഇവിടെ പൂര്‍ത്തിയാകുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. കുഞ്ഞുണ്ണിയും ലളിതാമ്മയും അടങ്ങുന്ന കുടുംബത്തിന്റെ കഥ ആവിഷ്കരിക്കുന്ന ഈ പരമ്പരയിൽ നിന്നും നാലാമത്തെ താരവും പിന്മാറി. ആദ്യം ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അര്‍ജുന്‍ ആണ് മാറിയത്. പിന്നീട് ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വതി ശ്രീകാന്തും ആശയുടെ ഭർത്താവിന്റെ വേഷത്തിൽ എത്തിയ ശ്രീകുമാറും പിന്‍മാറിയിരുന്നു. ഇപ്പോഴിതാ, ലളിതാമ്മയായി എത്തുന്ന സബീറ്റയാണ് പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുന്നത്.

സബീറ്റ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ലളിതാമ്മയെ പരിചയപ്പെടുത്തി കൊണ്ടാണ് സബീറ്റ സീരിയല്‍ വിടുന്ന കാര്യം പങ്കുവച്ചത്.

read also: നടി ഷഹനയുടെ മരണത്തിന് പിന്നിലെ സത്യം പു​റ​ത്തു​വ​രി​ക ത​ന്നെ വേ​ണം: നടന്‍ മുന്ന

‘പ്രിയപ്പെട്ട ആശക്ക്, ചക്കപ്പഴത്തിലെ പുതിയ അമ്മക്ക് എല്ലാവിധ ഭാവുകങ്ങളും. സബീറ്റയെ ലളിതാമ്മ ആക്കിയ ഉണ്ണിസാറിനും ഫ്‌ളവേഴ്‌സ് ചാനലിനും നന്ദി. ലളിതാമ്മയുടെ 2 വര്‍ഷത്തെ യാത്ര ഇവിടെ പൂര്‍ത്തിയാകുന്നു. നിങ്ങള്‍ ഓരോരുത്തരും തന്ന സ്‌നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല. പുതിയ മുഖങ്ങളെ പ്രോത്സാഹിപ്പിക്കുക. പഴയ മുഖങ്ങളെ മറക്കാതിരിക്കുക. നാളെ ഈ ലളിതമാമ്മയെ വലിയ സ്‌ക്രീനിലോ, ഒടിടി പ്ലാറ്റ്‌ഫോമിലോ, ഒരു പരസ്യത്തിലോ ഒക്കെ കാണുമ്പോള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നതിലും അധികമായി സ്‌നേഹവും പ്രോത്സാഹനവും ഒക്കെ തരുക. എങ്ങും പോവില്ല, ഇവിടെത്തന്നെ ഉണ്ടാവും. നിങ്ങളെ ഒക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും. ഒത്തിരി സ്‌നേഹത്തോടെ’- താരം കുറിച്ചു.

സീരിയല്‍ വിടാനുള്ള കാരണവും സബീറ്റ പങ്കുവെയ്ക്കുന്നുണ്ട്. നിങ്ങള്‍ മാറിയാല്‍ ഈ ഷോ കാണില്ലെന്ന ആരാധകന്റെ കമന്റിനു മറുപടിയായി സബീറ്റ സീരിയലിൽ നിന്നും പിന്മാറാനുള്ള കാരണം പറയുന്നു. ‘മാറിയത് അല്ല. കോണ്‍ട്രാക്‌ട് കാലവധി തീര്‍ന്നതാണ് മാറ്റത്തിനു കാരണം’- താരം മറുപടിയായി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button