ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ പ്രജേഷ് സെന്റെ പുതിയ ചിത്രം ‘മേരി ആവാസ് സുനോ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ജയസൂര്യയും മഞ്ജു വാര്യരും ശിവദയുമാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. ഒരു ഫീൽ ഗുഡ് സിനിമ തന്നെയാണ് ‘മേരി ആവാസ് സുനോ’ എന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങൾ.
read also: ആ സിനിമയോടുള്ള സ്നേഹം അവിടെ അവസാനിച്ചു: കുഞ്ചാക്കോ ബോബൻ ചിത്രത്തെക്കുറിച്ച് രഞ്ജിത്ത് ശങ്കർ
തന്റെ സംസാരശൈലി കൊണ്ടും ശബ്ദം കൊണ്ടും ശ്രോതാക്കളെ കൈയിലെടുക്കുന്ന, ഒരു ജനപ്രിയ റേഡിയോ ജോക്കിയായ ആർജെ ശങ്കർ ആയാണ് ജയസൂര്യ എത്തുന്നത്. ഇഷ്ടമുള്ള ജോലി ചെയ്ത് ഭാര്യയും (ശിവദ) മകനും അടങ്ങുന്ന കുടുംബത്തോടൊപ്പം സന്തോഷജീവിതം നയിക്കുന്ന ശങ്കർ തന്റെ ശബ്ദം നഷ്ടപ്പെടുന്ന സാഹചര്യത്തെ പോരാടി വിജയിക്കുന്നു. ഈ പോരാട്ടത്തിൽ ശങ്കറിന് തുണയാവുന്നത് മഞ്ജു അവതരിപ്പിക്കുന്ന ഡോ. രശ്മി എന്ന സ്പീച്ച് തെറാപ്പിസ്റ്റാണ്.
ജീവിതത്തിൽ അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക്, നിരാശയിലേക്ക് ആണ്ടുപോകുന്നവർക്ക് ശുഭാപ്തി വിശ്വാസം സമ്മാനിക്കുന്നതാണ് മേരി ആവാസ് സുനോ. മികച്ച ഗാനങ്ങളും മനോഹരമായ ക്യാമറയും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍, മാസ്റ്റര്‍ അര്‍ചിത് അഭിലാഷ് തുടങ്ങിയവർ ചിത്രത്തിൽ തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.
Post Your Comments