GeneralLatest NewsMollywoodNEWS

ആ സിനിമയോടുള്ള സ്നേഹം അവിടെ അവസാനിച്ചു: കുഞ്ചാക്കോ ബോബൻ ചിത്രത്തെക്കുറിച്ച് രഞ്ജിത്ത് ശങ്കർ

ഇതിൻ്റെ വിഷമം തീർക്കാൻ പുണ്യാളൻ 2 ഉടനെ തുടങ്ങാൻ തീരുമാനിച്ചു

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. നഗര ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത് കുറച്ചു ദിവസങ്ങൾ ചിലവഴിക്കാൻ രാമന്റെ ഏദൻ തോട്ടത്തിലേക്ക് സിനിമാ നിർമാതാവ് എൽവിസും (ജോജു) ഭാര്യ മാലിനിയും (അനു സിതാര) മകളും സുഹൃത്തുക്കളും എത്തുന്നതും മാലിനിയും രാമനും അടുപ്പത്തിൽ ആകുന്നതുമായ കഥ പറഞ്ഞ രാമൻ്റെ ഏദൻ തോട്ടം എന്ന ചിത്രത്തെക്കുറിച്ച്  രഞ്ജിത്ത് ശങ്കർ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

സിനിമ കാണുന്ന സമയത്ത് അടുത്തിരുന്ന ഒരാൾ പറഞ്ഞ കമന്റ് കേട്ടപ്പോൾ ആ സിനിമയോടുള്ള സ്നേഹം അവിടെ അവസാനിച്ചുവെന്ന് സംവിധായകൻ പറയുന്നു.

read also: ‘ചന്ദ്രേട്ടൻ ഓന്താണ്, മിനിട്ടിനു മിനിട്ടിനു നിറം മാറിക്കൊണ്ടിരിക്കും’ ഭാര്യ പറഞ്ഞതിനെക്കുറിച്ച് ബാലചന്ദ്രമേനോൻ

കുറിപ്പ് പൂർണ്ണ രൂപം,

രാമൻ്റെ ഏദൻ തോട്ടം റിലീസ് ദിവസം ഇൻ്റർവെൽ സമയത്ത് അടുത്തിരുന്ന ഒരു ഗൃഹനാഥൻ ഭാര്യയോട് പറയുന്നത് കേട്ടു. ‘അവൻ്റെ ഒരു urban കാട്!’ ഞാൻ അടുത്തുണ്ട് എന്നറിയാതെ വളരെ genuine ആയി അയാൾക്ക് തോന്നിയ കമൻ്റ് ആണെന്ന് മനസ്സിലായതോടെ ആ സിനിമയോടുള്ള സ്നേഹം അവിടെ അവസാനിച്ചു. ഇതിൻ്റെ വിഷമം തീർക്കാൻ പുണ്യാളൻ 2 ഉടനെ തുടങ്ങാൻ തീരുമാനിച്ചു. അതിൻ്റെ ഷൂട്ട് നടക്കുമ്പോഴാണ് ഇൻ്റർനെറ്റിൽ രാമൻ വലിയ ചർച്ചയാകുന്നു എന്നറിയുന്നത്. 5 വർഷം കഴിയുമ്പോൾ ആ സിനിമയെ സ്നേഹിക്കുന്നവർ കൂടുകയും വെറുക്കുന്നവർ കുറയുകയും ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു.എങ്കിലും ഏദൻ തോട്ടം ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരിക ആ ഗൃഹനാഥനെ അണ്.ചില ഓർമകൾ അങ്ങിനെയും ആണ്

shortlink

Related Articles

Post Your Comments


Back to top button