മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് താരം. ഒറ്റക്കൊമ്പൻ, പാപ്പൻ തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയില്‍ തീപ്പൊരി കഥാപാത്രങ്ങളാണ് കൂടുതലും ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ ഒരു കുട്ടിയുടെ മനസാണെന്നാണ് സുരേഷ് ഗോപിയ്ക്കെന്നു സംവിധായകന് വിഎം വിനു.
സുരേഷ് ഗോപിയും ജയറാമും പ്രധാന വേഷങ്ങളിലെത്തിയ ന്യു ഇയര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സുകുമാരന്റെ വാക്കുകള്‍ കേട്ട് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞ ഒരു സംഭവത്തെക്കുറിച്ച്, തന്റെ യൂട്യൂബ് ചാനലിലൂടെ വിഎം വിനു തുറന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സംവിധായകന്റെ വാക്കുകൾ ഇങ്ങനെ, ‘സിനിമയുടെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുകയാണ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്കാ വില്ലന്‍. ജയറാം, ഉര്‍വശി, സുകുമാരേട്ടന്, പിന്നെ ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്ന ബാബു ആന്റണിയും. പണം തട്ടാനായി സ്വന്തം ഭാര്യയെ ബാബു ആന്റണിയുടെ ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കൊല്ലാന്‍ വിടുന്ന ഭര്‍ത്താവാണ് സുരേഷ് ഗോപിയുടെ കഥാപാത്രം. സുകുമാരന്റെ കഥാപാത്രം പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം സുരേഷ് ഗോപിയാണ് എല്ലാം ചെയ്തതെന്ന് കണ്ടു പിടിക്കുന്നതാണ് ക്ലൈമാക്സ്.
രാത്രി രണ്ട് മണിയോ ഒരു മണിയോ മറ്റോ ആണ് ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നത്. സുരേഷ് ഗോപി ദേഹത്ത് ലിക്കര്‍ ഒഴിച്ച് തീകൊളുത്തി സ്വയം മരിക്കുന്നതാണ് ക്ലൈമാക്സ്. അതിന്റെ റിഹേഴ്സല്‍ മറക്കാനാകില്ല. . റിഹേഴ്സലില്‍ സുരേഷിന് ഇടയ്ക്ക് ഡയലോഗ് തെറ്റി പോകുന്നൊക്കെയുണ്ട്. പക്ഷെ, അവിടെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഈഗോ വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടു.
സുരേഷ് ഗോപി ഗംഭീര പെര്‍ഫോമന്‍സായിരുന്നു. ഡയലോഗ് പറഞ്ഞ് നടന്നിങ്ങനെ തിരിഞ്ഞ് വരുമ്പോള്‍ സുകുവേട്ടന് പെട്ടെന്ന് താന്‍ എന്താടോ ശിവാജി ഗണേശനോ? എന്തിനാണ് ശിവാജി ഗണേശനെ പോലെ ഇത്ര ഓവര്‍ ആയിട്ട് അഭിനയിക്കുന്നത്? എന്ന് പറഞ്ഞു. ചുറ്റിനും ഇത്രയും ടെക്നീഷ്യന്മാരും ക്രൂവും നില്ക്കുമ്പോൾ സുകുവേട്ടന് സുരേഷിനെ ഭയങ്കരമായിട്ട് അപമാനിച്ചു. സുരേഷ് ഗോപി പാവമാണ്, ഒരു കുട്ടിയുടെ മനസാണ്. അദ്ദേഹം റിഹേഴ്സല്‍ നടക്കുന്ന മുറിയ്ക്ക് പിന്നിലെ ഗാര്‍ഡനിലേക്ക് ഒറ്റ പോക്കായിരുന്നു. ഒരു തേങ്ങല്‍ ഞാന്‍ കേട്ടു. അതൊന്നും കാര്യാക്കണ്ട ഞാന്‍ നല്ലൊരു കാര്യമല്ലേ പറഞ്ഞതെന്നും പറഞ്ഞ് സുകുവേട്ടന് വേറെ വഴിക്കും പോയി. എല്ലാവരും ആകെ മൂഡൗട്ടായി. തമ്ബി സാര്‍ ഓക്കെ ചെന്ന് പോട്ടെ മോനെ സാരല്ല എന്നൊക്കെ പറഞ്ഞു. സുരേഷ് ഭയങ്കരമായി കരയുകയാണ്. ആ സമയത്ത് ഇവരേക്കാളൊക്കെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടായിരുന്നു സുരേഷ്. ഒരുപക്ഷെ ആ ഈഗോയായിരിക്കാം സുകുവേട്ടന് അങ്ങനെ പറയാന്‍ കാരണമായത്. അയാള്‍ വിതുമ്പി വിതുമ്പി കരയുകയായിരുന്നു. കണ്ടപ്പോള്‍ എനിക്ക് നെഞ്ച് പൊട്ടിപ്പോയി.
പിന്നെ ഒരു ബ്രേക്കൊക്കെ എടുത്ത് കോമ്ബര്മൈസ് ചെയ്തു. ആശാനെ ഞാനൊരു തമാശ പറഞ്ഞതായി അങ്ങ് കൂട്ടിയാല്‍ മതിയെന്ന് പറഞ്ഞ് സുകുവേട്ടനും കൂളായി. പിന്നെയാണ് ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുന്നത്.’
Post Your Comments