പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസന്റെ വിക്രം സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘പത്തല പത്തല’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കമൽഹാസന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇരുപത് വർഷമായി സിനിമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഷിബു തമീൻസ് നേതൃത്വം നൽകുന്ന റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
110 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പാക്കപ്പ് ടൈമിൽ ഫഹദ് ഫാസിലും സംവിധായകനും ‘വിക്രം’ ടീമിനുമൊപ്പം ആകാശത്തേക്ക് നിറയൊഴിച്ച വീഡിയോ ഏറെ വൈറലായിരുന്നു. നരേൻ, ചെമ്പൻ വിനോദ്, അർജുൻ ദാസ് , കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ലോകേഷും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം – അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് – ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം – അന്‍പറിവ്, കലാസംവിധാനം – എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം – പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് – ശശി കുമാര്‍, നൃത്തസംവിധാനം – സാന്‍ഡി, ശബ്ദ സങ്കലനം – കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ – ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് – സിങ്ക് സിനിമ, വിഎഫ്എക്സ് – യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് – മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് – പി ശരത്ത് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – പള്‍സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എസ് ഡിസ്നി , മ്യൂസിക് ലേബല്‍ – സോണി മ്യൂസിക് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
പിആർഒ പ്രതീഷ് ശേഖർ.
Post Your Comments