BollywoodGeneralLatest NewsNEWSWOODs

സന്തൂര്‍ ഇതിഹാസം പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു

അടുത്തയാഴ്ച ഭോപ്പാലില്‍ കച്ചേരി അവതരിപ്പിക്കാനിരിക്കെയാണ് അന്ത്യം.

മുംബൈ: പ്രമുഖ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും സംഗീത പരിപാടികളില്‍ സജീവമായി അദ്ദേഹം പങ്കെടുത്തിരുന്നു. അടുത്തയാഴ്ച ഭോപ്പാലില്‍ കച്ചേരി അവതരിപ്പിക്കാനിരിക്കെയാണ് അന്ത്യം.

read also: മതസൗഹാർദ്ദവും തകർക്കാനുള്ള സാധ്യത: ‘ദി കശ്‍മീര്‍ ഫയല്‍സ്’ സിം​ഗപ്പൂരിൽ നിരോധിക്കും

ജമ്മു കശ്മീരീലെ നാടോടി സംഗീത ഉപകരണമായ സന്തൂറില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം അവതരിപ്പിക്കുന്ന ആദ്യ വ്യക്തിയാണ് 1938ല്‍ ജമ്മുവില്‍ ജനിച്ച ശിവകുമാര്‍ ശര്‍മ. പുല്ലാങ്കുഴല്‍ വാദകന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമായി ചേര്‍ന്ന് ഒട്ടേറെ സിനികള്‍ക്ക് സംഗീതം നല്‍കിയ ഇദ്ദേഹത്തെ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button