GeneralLatest NewsMollywoodNEWS

രജീഷ വിജയനും പ്രിയ വാര്യരും ഒന്നിക്കുന്നു: ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് മെയ്‌ 12 ന്

ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങ്

രജീഷ വിജയനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് മെയ്‌ 12 ന്. ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങ്.
.
ഈ ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് വർമ്മയാണ്‌. ബോബി -സഞ്ജയ്‌യുടെ കഥയ്ക്ക് ജാസിം ജലാലും നെൽസൻ ജോസഫും തിരക്കഥ ഒരുക്കുന്നു. അയ്യപ്പൻ ബാനറിൽ രജീഷ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് കെ.വി.രജീഷാണ്. രവി മാത്യുവാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

read also: ഈ സിനിമ തിയേറ്ററില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് വിചാരിച്ചിരുന്നു: വെളിപ്പെടുത്തലുമായി ധ്യാൻ

ഈ ചിത്രത്തിൽ വിനയ് ഫോർട്ട്, അലൻസിയർ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൻ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രാജവേൽ മോഹൻ. സംഗീതം- ഷാൻ റഹ്മാൻ, എഡിറ്റർ- അർജു ബെൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.

shortlink

Related Articles

Post Your Comments


Back to top button