പിറന്നാൾ ദിനത്തിൽ ആരാധകരുമായി സന്തോഷ വാർത്ത പങ്കുവച്ച് നടി നമിത. നിറവയറിലുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് താരം അമ്മയാകാൻ പോകുന്നു എന്ന വാർത്ത അറിയിച്ചത്. ‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ കാണാം. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം‘, എന്നും നമിത ചിത്രങ്ങളോടൊപ്പം കുറിച്ചു. നമിതയുടെ മനോഹര ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
2017 ലായിരുന്നു നമിതയുടെ വിവാഹം. നിർമ്മാതാവായ വീരേന്ദ്ര ചൗധരിയാണ് താരത്തിന്റെ ഭർത്താവ്.
2002 ൽ പുറത്തിറങ്ങിയ സ്വന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലൗ കെ ചാക്കർ മേം എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ബ്ലാക്ക് സ്റ്റാലിയൻ എന്ന ചിത്രത്തിലൂടെ മോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു. മോഹൻലാൽ ചിത്രമായ പുലിമുരുകനിലും നമിത തിളങ്ങി.
പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്.
Post Your Comments