ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സന്ദർശിച്ച് നടൻ മോഹൻലാൽ. ഗവർണറുടെ അതിഥിയായിട്ടാണ് താരം ഗോവ രാജ്ഭവനിൽ എത്തിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സജി സോമനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മടങ്ങവെ പി എസ് ശ്രീധരൻ പിള്ള മോഹൻലാലിന് പെയിന്റിങ് സമ്മാനിച്ചു.
ഗവർണർ പി എസ് ശ്രീധരൻ പിള്ളയും മോഹൻലാലും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘ ബഹുമാനപ്പെട്ട ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ രാജ്ഭവനിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. സർ, നിങ്ങളുടെ ആതിഥ്യത്തിന് വളരെയേറെ നന്ദി’,മോഹൻലാൽ ചിത്രത്തോടൊപ്പം കുറിച്ചു.
‘ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായി എത്തി. ചലച്ചിത്ര നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു’, ശ്രീധരൻ പിള്ള സമൂഹമാധ്യമത്തിൽ എഴുതി.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിംഗ് ഗോവയിൽ പുരോഗമിക്കുകയാണ്.
Post Your Comments