Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywood

അശോക് സെൽവന്റെ നായികയായി മാളവിക ‍‍ജയറാം; ‘മായം സെയ്‍തായ് പൂവെ…’ ​ഗാനമെത്തി

അഭിനയ ജീവിതത്തിന് തുടക്കമിട്ട് ജയറാമിന്റേയും പാർവ്വതിയുടെയും മകൾ മാളവിക. ‘മായം സെയ്തായ് പൂവേ’ എന്ന സംഗീത വീഡിയോയിലൂടെയാണ് മാളവികയുടെ അരങ്ങേറ്റം. അശോക് സെൽവന്റെ നായികയായാണ് മാളവിക എത്തുന്നത്. അമിത് കൃഷ്‍ണനാണ് വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് ​ഗാനത്തിന് സംഗീതം പകർന്ന് ആലപിച്ചത്. മനോജ് പ്രഭാകറിന്റേതാണ് വരികൾ. തന്റെ അഭിനയ വിശേഷം അറിയിച്ചുകൊണ്ട് പാട്ടിന്റെ പോസ്റ്റർ മാളവിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ​ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

രണ്ടു വർഷം മുമ്പ്, അച്ഛൻ ജയറാമിനൊപ്പം മാളവിക അഭിനയിച്ച പരസ്യ ചിത്രം വൈറല്‍ ആയിരുന്നു. പിന്നീട്, മാളവിക അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തെത്തിയിരുന്നു. ഇതോടെ, മാളവിക ഉടൻ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കും എന്ന തരത്തിലുള്ള ചർച്ചകളും നടന്നിരുന്നു. സം​ഗീത ആൽബം കൂടി പുറത്തിറങ്ങിയതോടെ ഇനി മാളവികയുടെ സിനിമാ അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകർ.

മലയാളത്തിൽ നിന്നും തമിഴിൽ നിന്നും മാളവികയ്ക്ക് സിനിമയിൽ അഭിനയിക്കാൻ ഓഫർ വന്നിരുന്നു എന്നും കുറെ കഥകൾ കേട്ടിട്ടുണ്ട് എന്നും ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വരനെ ആവുശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി അഭിനയിക്കാൻ സംവിധായകൻ അനൂപ് സത്യൻ മാളവികയെ സമീപിച്ചിരുന്നു എന്നും ജയറാം പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button