GeneralLatest NewsMollywoodNEWS

പാട്ടു പാടുന്നതിനിടെ കുഴഞ്ഞു വീണു: സ്ത്രീശബ്‍‍‍‍‌ദത്തിൽ ആസ്വാദകരെ അത്ഭുതപ്പെടുത്തിയ കൊല്ലം ശരത് വിടപറയുമ്പോൾ

പാട്ടു പകുതി പിന്നിടുമ്പോൾ ചുണ്ടുകൾ കോടി ശരത് കുഴഞ്ഞു വീഴുകയായിരുന്നു

കൊല്ലം: എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാട്ടുപാടുന്നതിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയ ഗായകൻ കൊല്ലം ശരത് അന്തരിച്ചു. ഗാനമേള വേദികളിൽ സ്ത്രീശബ്‍‍‍‍‌ദത്തിൽ ആസ്വാദകരെ അത്ഭുതപ്പെടുത്തിയ കലാകാരനാണ് ആർ. ശരത്ചന്ദ്രൻ നായർ എന്ന കൊല്ലം ശരത്. ഞായർ വൈകിട്ടു കോട്ടയം അരീപ്പറമ്പിലെ ഒരു വിവാഹ ആഘോഷത്തിൽ പാട്ടു പാടുന്നതിനിടെയാണു ശരത് കുഴഞ്ഞുവീണത്.

read also: മതസൗഹാർദ്ദവും തകർക്കാനുള്ള സാധ്യത: ‘ദി കശ്‍മീര്‍ ഫയല്‍സ്’ സിം​ഗപ്പൂരിൽ നിരോധിക്കും

പാട്ടു പകുതി പിന്നിടുമ്പോൾ ചുണ്ടുകൾ കോടി ശരത് കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു കഴിഞ്ഞ ദിവസം അരീപ്പറമ്പിൽ ശരത് എത്തിയത്.

2 പതിറ്റാണ്ട് മുൻപു സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം മധ്യപ്രദേശിൽ ഒരു പരിപാടി കഴിഞ്ഞു മടങ്ങുമ്പോൾ ഉണ്ടായ അപകടത്തിൽ ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടു. അന്നുമുതൽ തോളിലൂടെ ഷോൾ പുതച്ചാണു ശരത് നടന്നിരുന്നത്. അമ്മ രാജമ്മയും സഹോദരി കുമാരി ദീപ സുനിലും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ അത്താണിയായിരുന്നു ശരത്.

shortlink

Post Your Comments


Back to top button