CinemaGeneralLatest NewsNationalNEWS

മതസൗഹാർദ്ദവും തകർക്കാനുള്ള സാധ്യത: ‘ദി കശ്‍മീര്‍ ഫയല്‍സ്’ സിം​ഗപ്പൂരിൽ നിരോധിക്കും

ബോളിവുഡ് ചിത്രം ‘ദി കശ്‍മീര്‍ ഫയല്‍സ്’ സിം​ഗപ്പൂരിൽ നിരോധിച്ചേക്കും. സിംഗപ്പൂരിന്റെ ഫിലിം ക്ലാസിഫിക്കേഷൻ മാർഗ്ഗ നിർദ്ദേശങ്ങൾക്കപ്പുറമാണ് ചിത്രമെന്ന് വാർത്താ ഏജൻസിയായ പിറ്റിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സിനിമ പ്രതിനിധാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ, ബഹുജാതി-മത സമൂഹത്തിലെ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും തകർക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വിലയിരുത്തുന്നു.

സിം​ഗപ്പൂരിലെ സാംസ്കാരിക-സാമൂഹിക-യുവജന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഇൻഫോകോം മീഡിയ ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 1990കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് ദി കശ്മീർ ഫയൽസ്.

Read Also:- പുഴു പ്രദർശനത്തിനൊരുങ്ങുന്നു: എല്ലാവരും സിനിമ കാണണമെന്ന് മമ്മൂട്ടി

മാർച്ച് 11നായിരുന്നു ദി കശ്മീർ ഫയൽസ് പ്രദർശനത്തിനെത്തിയത്. പിന്നാലെ നിരവധി വിമർശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നു. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തെത്തിയിരുന്നു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റികളുടെ കഥ പറയുന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button