ഡബ്ല്യൂസിസിയിൽ ശക്തമായ നേതൃത്വം ഉണ്ടാകണമെന്നും വേണമെങ്കിൽ തെരുവിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ലൂസിസി ഇനിയും ശക്തരാകേണ്ടതുണ്ടെന്നും , അതിനായി അംഗബലം കൂട്ടേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
‘ഡബ്ല്യൂസിസിയുടെ രൂപീകരണം ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന വ്യക്തിയാണ് ഞാൻ. 16 പേരടങ്ങുന്ന കൂട്ടായ്മയല്ല വേണ്ടത്. എല്ലാവരും ഒന്നിക്കണം. ബൈജു കൊട്ടാരക്കരയും രവീന്ദ്രനുമൊക്കെ നടത്തിയത് പോലെ ഡബ്ലൂസിസിയും കൂടി ഒരു ധർണ നടത്തിയാൽ യഥാർത്ഥത്തിലൊരു പ്രകമ്പനം കൊള്ളിക്കുന്ന ധർണയായി മാറും.
ഡബ്ല്യൂസിസി എന്നെ മാറ്റിനിർത്തിയതിന്റെ കാരണം എന്താണെന്ന് അറിയില്ല. ഒറ്റപ്പെട്ട തുരുത്തിൽ ജീവിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സുഹൃത്തുക്കൾ ഇല്ല. ഞാൻ വിചാരിച്ചാൽ തനിച്ചൊരു വലിയ കൂട്ടായ്മ ഉണ്ടാക്കാനാവുമോ എന്നറിയില്ല. ഫെഫ്കയിൽ ഒരു വനിതാകൂട്ടായ്മ ഉണ്ടാക്കി. പക്ഷേ പിന്നീട് എന്തുണ്ടായെന്ന് അറിയില്ല. വ്യക്തിപരമായ കാര്യങ്ങൾകൊണ്ട് അതിൽ നിന്നും പിന്മാറി. ഞാൻ പോയതിന്റെ പേരിൽ ആ കൂട്ടായ്മ അവസാനിക്കുന്നില്ല. ഫെഫ്കെയുടെ ആ കൂട്ടായ്മക്ക് എന്ത് സംഭവിച്ചു. അത്തരത്തിൽ സ്ത്രീശക്തി തെളിയിക്കപ്പെടുന്ന ഗ്രൂപ്പുകൾ ഉണ്ടാകണം. ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലാതാവരുത്‘, ഭാഗ്യലക്ഷ്മി പറഞ്ഞു.
Post Your Comments