കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോൾ എന്ന ഒരറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അന്നാ ബെൻ. പിന്നീട് കപ്പേള, ഹെലൻ തുടങ്ങിയ ചിത്രത്തിലൂടെ കരുത്തുറ്റ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. എന്നാൽ, താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. കൈയിൽ മാച്ചിംഗ് ടാറ്റു ചെയ്ത ചിത്രമാണ് താരം പങ്കുവെച്ചത്.
അന്നാ ബെന്നും അനുജത്തിയും സെവന് എന്ന ഇംഗ്ലിഷ് അക്ഷരമാണ് കൈയിൽ പച്ചകുത്തിയത്. ടാറ്റു ചെയ്യുന്നതിന്റെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. എറിക് എഡ്വേര്‍ഡും ഓട്സി മാര്‍ക്കുമാണ് ടാറ്റു ആര്‍ട്ടിസ്റ്റുകള്‍. അനിയത്തിക്കുട്ടിയുമായി മാച്ചിങ് ടാറ്റൂ ചെയ്യണമെന്ന് ഏറെ നാളായുള്ള ആഗ്രഹമാണെന്നും അത് ഇന്ന് സാധിച്ചിരിക്കുന്നുവെന്നും താരം ഇൻസ്റ്റയിൽ കുറിച്ചു.
കൂടാതെ, ഞങ്ങളുടെ പച്ചകുത്തല്‍ ഒരു മറക്കാനാകാത്ത അനുഭവമാക്കി മാറ്റിയതിന് പച്ചകുത്ത് എന്ന ടാറ്റു സ്ഥാപനത്തിന് ഹൃദയം നിറഞ്ഞ നന്ദിയും അന്നാ ബെന്‍ രേഖപ്പെടുത്തി. എന്തുകൊണ്ടാണ് സെവന് എന്ന അക്ഷരം പച്ചകുത്തുന്നതിനായി തിരഞ്ഞെടുത്തതെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. പിറന്നാള്‍ തീയതി വച്ചാണ് ഇരുവരും ഈ അക്ഷരം തിരഞ്ഞെടുത്തതെന്നാണ് അന്നയുടെ ആരാധകരുടെ കണ്ടെത്തല്‍.
Post Your Comments