കാസര്‍കോട്: മറിമായം എന്ന ഹിറ്റ് പരിപാടിയിലൂടെ ശ്രദ്ധേയനായ നടന്‍ ഉണ്ണിരാജിന്റെ ജോലി പ്രവേശം കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. മുപ്പത്തിയേഴ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച, വിദ്യാനഗര്‍ നെലക്കള പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആണ്‍കുട്ടികളുടെ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സ്കാവഞ്ചറയാണ് ഉണ്ണി രാജ് ജോലിയില്‍ പ്രവേശിക്കുന്നത്. താരത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ഹോസ്റ്റലിലെ താമസക്കാര്‍.
read also: ഞങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമാണിത്, അത് ഇന്ന് സാധിച്ചിരിക്കുന്നു: അന്നാ ബെൻ
സെലിബ്രിറ്റി കൂടിയായ അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് 45 കുട്ടികളും ജീവനക്കാരും. ആദ്യമായാണ് ഉണ്ണിരാജ് ഈ ഹോസ്റ്റലിലേക്ക് വരുന്നത്. അദ്ദേഹത്തിന് സ്വീകരണം കൊടുക്കണമെന്നും ബാനറും കട്ടൗട്ടുമൊക്കെ വെച്ച് ആഘോഷമാക്കണമെന്നുമാണ് ചിലരുടെ അഭിപ്രായം. എന്നാല്‍, അദ്ദേഹം ജോലിക്ക് വരുന്നതാണെന്നും അതിനെ വലിയ സംഭവമാക്കേണ്ടെന്ന വാദവുമായി ചിലർ രംഗത്തുണ്ട്.
ജോലിക്കുള്ള ഉത്തരവ് കിട്ടുന്നതിന് മുന്‍പ് ഏറ്റുപോയ കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത് 15നു ശേഷം ഇവിടെ ജോലിക്ക് ഹാജരാകുമെന്നാണ് ഉണ്ണിരാജ് പറയുന്നത്. സ്കാവഞ്ചർ തസ്തികയിൽ, ഇതിനു മുമ്പ് കാസര്‍കോട്ടുകാരനായ അബ്ദുള്‍ മജീദാണ് ഇവിടെ ജോലിയ്ക്ക് ഉണ്ടായിരുന്നത്. മൂന്ന് മാസം മുന്‍പ് ആരോഗ്യ വകുപ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് ഈ തസ്തികയില്‍ ഒഴിവു വന്നത്.
Post Your Comments