ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം ഡോൺ മേയ് 13ന് പ്രദർശനത്തിനെത്തും. നവാഗതനായ സിബി ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ആറ്റ്ലിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സിബി ചക്രവര്‍ത്തി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയാണ്. ചിത്രത്തില്‍ ഭൂമിനാഥന്‍ എന്ന പ്രൊഫസറുടെ വേഷത്തിൽ നടന്‍ എസ്ജെ സൂര്യയും പ്രധാന വേഷത്തിലെത്തുണ്ട്.
എസ്ജെ സൂര്യയ്ക്കൊപ്പം കൊമ്പുകോര്‍ക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥി നേതാവായാണ് ശിവകാര്‍ത്തികേയന്‍ വേഷമിടുന്നത്. പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശിവാങ്കി കൃഷ്ണ കുമാര്‍, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
അതേസമയം, ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഭാവിയിലെന്തായി തീരണമെന്ന് കണ്‍ഫ്യൂഷനടിച്ചു നടക്കുന്ന നായകന്റെ സ്‌കൂള്‍ കാലഘട്ടവും പ്രണയവും ക്യാമ്പസ് ജീവിതവുമെല്ലാം ഉള്‍പ്പെടുത്തി കളര്‍ഫുള്ളായാണ് ട്രെയ്‌ലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
എഡിറ്റിംഗ് നഗൂരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ കെ. ഉദയ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, ആക്ഷന്‍ കൊറിയോഗ്രഫി വിക്കി, നൃത്തസംവിധാനം ഷോബി, സാന്‍ഡി, ബൃന്ദ, പോപ്പി, ലൈക്ക പ്രൊഡക്ഷന്‍സ്, ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സുഭാസ്‌കരനും ശിവകാര്‍ത്തികേയനും ചേര്‍ന്നാണ് നിർമ്മാണം.
Post Your Comments