ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കാര്‍, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു രാഘവപ്പുഡി ഒരുക്കുന്ന ചിത്രമാണ് സീതാരാമം. ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പെണ്‍പൂവേ തേന്‍വണ്ടേ എന്ന ഗാനം സോണി മ്യൂസിക് സൗത്തിലൂടെയാണ് റിലീസ് ആയിരിക്കുന്നത്.
മലയാളത്തിന് പുറമേ പാട്ടിന്റെ തമിഴ്, തെലുങ്ക് വേര്‍ഷനുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഗാനം ദുല്‍ഖര്‍ സൽമാൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ദുല്‍ഖര്‍-മൃണാള്‍ ജോഡിയുടെ പ്രണയമാണ് ഗാനത്തിലുള്ളത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പാട്ടിന്റെ ടീസറും ഏറെ പ്രശംസ നേടിയിരുന്നു.
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ എത്തുമ്പോൾ, സീത എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. അഫ്രീന്‍ ആയിട്ടാണ് രശ്മിക മന്ദാന വേഷമിടുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സ്വപ്‌ന സിനിമയാണ് നിർമ്മാണം.
Post Your Comments