CinemaGeneralIndian CinemaLatest NewsMollywood

നല്ലൊരു നടൻ ആകണമെന്നാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്, അതു മാത്രമാണ് എന്റെ പ്രതിഛായ: മമ്മൂട്ടി

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി റത്തീന പി.ടി ഒരുക്കുന്ന ചിത്രമാണ് പുഴു. പാർവതി തിരുവോത്താണ് സിനിമയിൽ നായികയായെത്തുന്നത്. മെയ് 13ന് സോണി ലൈവിലൂടെ ചിത്രം പുറത്തിറങ്ങും. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ഡയറക്ട് ഓടിടി റിലീസായി എത്തുന്നത്.
ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിൽ ആദ്യമായാണ് മമ്മൂട്ടി വേഷമിടുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും നിർവഹിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും മനസ് തുറക്കുകയാണ് മമ്മൂട്ടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. വനിതകൾക്ക് ഇനിയും മമ്മൂട്ടിയെ കഥയുമായി സമീപിക്കാമോ എന്ന ചോദ്യത്തിന് മമ്മൂട്ടി വളരെ രസകരമായ ഉത്തരമാണ് നൽകിയത്. ‘ആർക്കും വരാം, ഇതുവരെ സ്ത്രീകൾക്കു പ്രവേശനം ഇല്ല എന്നു ഞാൻ ബോർഡൊന്നും വച്ചിട്ടില്ല‘, എന്നായിരുന്നു താരം പറഞ്ഞത്.

മമ്മൂട്ടിയുടെ വാക്കുകൾ:

ഞാൻ തുടക്ക കാലത്ത് അഭിനയിച്ചതിൽ ഭൂരിഭാഗവും പുതുമുഖ സംവിധായകരുടെ സിനിമയിലാണ്. പുതുമുഖ സംവിധായകർക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും എന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്. അഭിനയിക്കുന്ന കഥാപാത്രത്തിന്റെ അഭിപ്രായമൊന്നും തന്റേതല്ലെന്നും. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതി. നല്ലൊരു നടൻ ആകണമെന്നാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. അതു മാത്രമാണ് എന്റെ പ്രതിഛായ. എല്ലാ കാലത്തും നായകനായോ സൂപ്പർ സ്റ്റാർ ആയോ നിലനിൽക്കാൻ സാധിക്കില്ല. അതൊക്കെ ഓരോ കാലഘട്ടത്തിൽ മാറിമറിഞ്ഞു വന്നു പോകുന്നതാണ്. പക്ഷേ നടൻ എന്നും നടൻ തന്നെയായിരിക്കും. വർഷങ്ങൾക്കു മുൻപുള്ള അഭിമുഖങ്ങളിൽ ഉൾപ്പെടെ ഞാൻ പറഞ്ഞിട്ടുള്ളതും എനിക്കു നല്ലൊരു നടൻ ആകണമെന്നാണ്.

shortlink

Related Articles

Post Your Comments


Back to top button