മലയാളിയ്ക്ക് ഏറെ പരിചിതയാണ് ജസീല പണ്‍വീര്‍. സ്റ്റാര്‍മാജിക് ഷോയിലും മലയാളം സീരിയലുകളിലും സജീവമായ ജസീല ഇപ്പോഴിതാ, തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുന്നു. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
ജസീലയുടെ വാക്കുകള്‍ ഇങ്ങനെ,
‘പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. വൈകുന്നേരമായിരുന്നു ബെംഗളൂരുവില്‍ നിന്ന് എത്തിയത്. എന്നോടൊപ്പം കോഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് സുഹൃത്തും ബെംഗളൂരുവില്‍ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്.
ഇയാള്‍ തന്നോട് ഒരു രാത്രി കഴിയാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍, അദ്ദേഹം അത് പിന്തുണയ്ക്കുകയായിരുന്നു. ഒരു രാത്രിയല്ലേ, അയാളോടൊപ്പം കഴിയുവെന്നായിരുന്നു സുഹൃത്ത് പറഞ്ഞത്. എത്ര പൈസ വരെ തരുമെന്നൊക്കെ അയാൾ ചോദിക്കുന്നുണ്ടായിരുന്നു’- ജസീല പറയുന്നു.
Post Your Comments