Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralLatest NewsNEWS

‘ബിക്കിനിയിൽ അച്ഛനും അമ്മയ്ക്കുമൊപ്പം കേക്ക് മുറിക്കുന്ന ഇറ’: മകൾക്ക് പിറന്നാൾ ആശംസിച്ച് ആമിർ ഖാൻ, ചിത്രം വൈറൽ

മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ ആമിര്‍ ഖാൻ മകൾ ഇറയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം ഇറ കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മകളുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ ആമിർ ഖാൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ഇറ തന്റെ 25-ാം ജന്മദിനം ആഘോഷിച്ചത്.

ഇറയുടെ അമ്മ റീന ദത്ത, അർദ്ധ സഹോദരൻ ആസാദ്, അച്ഛൻ ആമിർ ഖാൻ എന്നിവർക്കൊപ്പം കേക്ക് മുറിക്കുന്ന ഇറയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത്. അതേസമയം, ഇറാ ഖാന്റെ കാമുകൻ നൂപുർ ശിഖരെയും ഇറയ്ക്ക് ആശംസകൾ നേർന്നു.

Also Read:എന്ത് രസമായിട്ടാണ് അവൻ പെർഫോം ചെയ്യുന്നതെന്ന് ജയറാം എന്റെ അടുത്ത് വന്ന് പറഞ്ഞിട്ടുണ്ട്: സത്യൻ അന്തിക്കാട്

അതേസമയം, യൂറിപ്പിഡ്‌സിന്റെ മെഡിയയുടെ നാടകാവിഷ്‌കാരത്തിലൂടെയാണ് ഇറ തന്റെ സംവിധായക അരങ്ങേറ്റം നടത്തിയത്. ഇറ സംഗീതം പഠിച്ചിട്ടുണ്ട്. താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും എത്തരത്തിലാണ് വിഷാദത്തെ മറികടന്നത് എന്നുമെല്ലാം ഇറ നേരത്തെ അടുത്തിടെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മനുഷ്യനുണ്ടാകുന്ന ‘ആംഗ്‌സൈറ്റി അറ്റാക്കി’നെ കുറിച്ച് ഇറ തുറന്നു പറഞ്ഞിരുന്നു. പെട്ടെന്ന് ഭയവും ഉത്കണ്ഠയും മാറി മാറി വരികയും ഇത് ശാരീരികമായി ചില അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ‘ആംഗ്‌സൈറ്റി അറ്റാക്ക്’ അഥവാ ‘പാനിക് അറ്റാക്ക്’.

‘വളരെയധികം നിസഹായത അനുഭവപ്പെടുന്ന അവസ്ഥയാണിത്. എനിക്ക് ശരിക്കും ഉറങ്ങാന്‍ ആഗ്രഹം കാണും. പക്ഷേ സാധിക്കില്ല. കാരണം ഇതൊന്ന് അടങ്ങിയിട്ട് വേണമല്ലോ ഉറങ്ങാന്‍. എന്താണ് എന്റെ പേടികളെന്ന് മനസിലാക്കാന്‍ ഞാന്‍ ശ്രമിക്കും, എന്നോട് തന്നെ സംസാരിക്കും. പക്ഷേ ഇത് വരുന്ന സമയത്ത് ഒന്നും ചെയ്യാന്‍ സാധിക്കാതെ വരും…’- ഇറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button