CinemaGeneralIndian CinemaLatest NewsMollywood

അമ്മ അധ്യാപികയായിരുന്നു, മക്കൾക്ക് വേണ്ടി അമ്മയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു: ഉണ്ണി മുകുന്ദൻ

മാതൃദിനത്തിൽ സമൂഹമാധ്യമത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമക്കുറിപ്പുമായി നടൻ ഉണ്ണി മുകുന്ദൻ. സഹോദരിക്കും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അമ്മമാർക്കുവേണ്ടി മാത്രമുള്ളതല്ല ഈ ദിനമെന്നും, പ്രിയപ്പെട്ടവർക്കുവേണ്ടി സ്വന്തം സ്വപ്നങ്ങളും ആ​ഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും നടൻ പറയുന്നു.

അമ്മ അധ്യാപികയായിരുന്നെന്നും മക്കളെ കൂടുതൽ ശ്രദ്ധിക്കുന്നതിന് വേണ്ടി അമ്മയ്ക്ക് ജോലി ഉപേ​ക്ഷിക്കേണ്ടി വന്നെന്നും താരം പറയുന്നു. അമ്മ തന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉള്ളതുവെച്ച് കാര്യങ്ങൾ ഭം​ഗിയാക്കാൻ അവർ ശ്രമിച്ചിരുന്നെന്നും താരം എഴുതി.

‘സ്വന്തം പ്രയത്നം കൊണ്ട് ഗുജറാത്തിയും ഹിന്ദിയും അമ്മ പഠിച്ചെടുത്തു. ഈ ഭാഷകൾ നന്നായി സംസാരിക്കുകയും ചെയ്യുമായിരുന്നു. തമിഴ്നാട്ടിൽ വളർന്നതിനാൽ ആ ഭാഷയും നന്നായി വഴങ്ങും. തെക്കുനിന്നും വടക്കുഭാ​ഗത്തേക്ക് ജീവിതം മാറിയവരാണ് ഞങ്ങൾ. 30 വയസ്സുള്ള സാധാരണ തൃശൂർ സ്വദേശികളായുള്ള ദമ്പതികൾക്ക് ഇത് എളുപ്പമുള്ള മാറ്റമായിരിക്കില്ല, പക്ഷേ എന്റെ മാതാപിതാക്കൾ രണ്ടുപേരും പ്രത്യേകിച്ച് എന്റെ അമ്മ എല്ലാ വെല്ലുവിളികളെയും ഏറ്റെടുത്തു. എല്ലാ അമ്മമാരോടും, പ്രത്യേകിച്ച് ഒരിക്കലും സംസാരിക്കാത്ത, ഒരിക്കലും പരാതിപ്പെടാത്ത, ഒരിക്കലും ഉപേക്ഷിക്കാത്ത നിശബ്ദരായ അമ്മമാരോട് എന്റെ സ്നേഹവും ആദരവും രേഖപ്പെടുത്തുന്നു’, ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button