Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywood

മലയാള സിനിമയ്ക്ക് അഭിമാനം: ദാദാ സാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘പുല്ല്‌’

രാജ്യത്തെ പ്രധാന ചലച്ചിത്രമേളയായ ദാദാ സാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാര നേട്ടത്തില്‍ തിളങ്ങി മലയാള ചിത്രം ‘പുല്ല്’. ഡൽഹിയിൽ വച്ച് നടന്ന പന്ത്രണ്ടാമത് പുരസ്കാര ചടങ്ങിൽ മികച്ച ഛായഗ്രഹണത്തിനുള്ള പുരസ്‌കാരമാണ് ‘പുല്ല്‌’ എന്ന ചിത്രത്തിന് ലഭിച്ചത്. നവാഗതനായ നിസ്മല്‍ നൗഷാദാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. നവാഗതനായ അമല്‍ നൗഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഇതിനോടകം തന്നെ സിനിമ എട്ടിലധികം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച ചിത്രത്തിനും സംവിധാനത്തിനുമടക്കം പല വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.

‘ജയ് ഭീം’, ‘ഗ്രേ’, ‘തൂഫാന്‍’ തുടങ്ങിയ പ്രമുഖ ചിത്രങ്ങള്‍  മത്സരിച്ച മേളയിലാണ് ‘പുല്ലി’ന്റെ പുരസ്‌കാര നേട്ടം ശ്രദ്ധേയമാവുന്നത്. റിലീജിയസ് പൊളിറ്റിക്സ് മുന്നോട്ടു വെക്കുന്ന ചിത്രമാണിത്. സിനായി പിക്ചേഴ്സിന്റെ ബാനറില്‍ തോമസ് സജയ് എബ്രഹാം, നിഖില്‍ സേവിയര്‍, ദീപിക തയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സുർജിത് ഗോപിനാഥ് ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ്റ്റിന ഷാജി, കുമാർസേതു, വൈശാഖ് രവി, ബിനോജ് കുളത്തൂർ, ചിത്ര പ്രസാദ്, ബിനു കെ പ്രകാശ്, ഫൈസൽ അലി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ ട്രെയ്‍ലർ ഉടൻ തന്നെ പുറത്തിറങ്ങും.

shortlink

Post Your Comments


Back to top button