കൊച്ചി: ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഇന്ദ്രൻസ്. ഹാസ്യ കഥാപാത്രങ്ങൾക്കൊപ്പം ക്യാരക്ടർ വേഷങ്ങളും ചെയ്ത് സിനിമയിൽ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ഇന്ദ്രൻസ്. ഇപ്പോൾ, താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. സിനിമയുടെ ആധാരമെന്നത് തിരക്കഥയാണെന്നും അതുവെച്ചാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും ഇന്ദ്രൻസ് പറയുന്നു.
‘കഥപറയുന്നത് കേൾക്കുമ്പോൾ നല്ലതായിരിക്കും. എന്നാൽ എഴുതിവരുമ്പോൾ ഒന്നുമുണ്ടാവില്ല. ഇത് അടുത്തകാലത്ത്, ഒന്നുരണ്ട് സിനിമയിൽ ഞാൻ അനുഭവിച്ചു. തിരക്കഥയ്ക്ക് വലിയ പ്രധാന്യമൊന്നും അവർ കൊടുത്തുകാണുന്നില്ല. അതുകൊണ്ട് കഥ കേൾക്കണ്ട, വായിക്കുമ്പോഴേ ഇഷ്ടമാവൂ, തിരക്കഥ തരാനാണ് ഇപ്പോൾ പറയുന്നത്,’ ഇന്ദ്രൻസ് വ്യക്തമാക്കി.
സിനിമയിൽ വരേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും എന്നാൽ, ഇടക്കാലത്ത് തിരക്കായപ്പോൾ ഇത്രയും സിനിമ വേണ്ടിയിരുന്നില്ലെന്ന് പ്രാർത്ഥിച്ചുപോയെന്നും അദ്ദേഹം പറയുന്നു. നേരത്തേ, ചെറിയ കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ, വലിയ കഥാപാത്രങ്ങൾ കിട്ടാൻ തുടങ്ങിയെന്നും അതുകൊണ്ട് കുറച്ചുകൂടി കണിശമായി നിൽക്കാൻ പറ്റുമെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
Post Your Comments