
കൊച്ചി: ദശാബ്ദങ്ങളായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. സോഷ്യൽ മീഡിയയിലും സജീവമായ താരം, പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർക്കിടയിൽ വളരെ വേഗത്തിലാണ് തരംഗമാകുന്നത്. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘പുഴു’വിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
നായകന്, സൂപ്പര്‍സ്റ്റാര്‍ എന്നതൊക്കെ ഓരോ കാലഘട്ടത്തില്‍ മാറിമറിഞ്ഞ് വന്നുപോകുന്നതാണെന്നും പക്ഷേ, നടന് എന്നും നടന് തന്നെയായിരിക്കുമെന്നും മമ്മൂട്ടി വ്യക്തമാക്കി. പുതുമുഖ സംവിധായകര്‍ക്ക്, പുതിയതായി എന്തെങ്കിലും പറയാനുണ്ടാവുമെന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നതെന്നും, മമ്മൂട്ടി കൂട്ടിച്ചേർത്തു.
‘വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ ഞാന്‍ പറഞ്ഞിട്ടുള്ളത്, എനിക്ക് നല്ലൊരു നടന് ആകണമെന്നാണ്. ആ പറഞ്ഞത് ഇപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം’, മമ്മൂട്ടി വ്യക്തമാക്കി. ഒരു വനിതാ സംവിധായകയ്ക്കൊപ്പം, മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിച്ച ചിത്രമാണ് ‘പുഴു’. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ പാര്‍വ്വതി തിരുവോത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Post Your Comments