മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. മഞ്ജുവിനൊപ്പം കാളിദാസ് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. കേരളത്തിലും ലണ്ടനിലുമായി ചിത്രീകരണം പൂർത്തിയാക്കുന്ന സിനിമയിൽ ഹോളിവുഡിലേയും ബോളിവുഡിലേയും സാങ്കേതികവിദഗ്ധർ അണിനിരക്കുന്നു. ഗോകുലം ഗോപാലനും സന്തോഷ് ശിവനും ചേർന്നാണ് നിർമ്മാണം. സിനിമ മേയ് ഇരുപതിന് തിയേറ്ററുകളിലെത്തും.
ഇപ്പോളിതാ, ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായിരിക്കുകയാണ്. ‘എങ്ങനൊക്കെ എങ്ങനൊക്കെ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. റാം സുരേന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം റാം സുരേന്ദറും ശ്രീനന്ദയും ചേർന്ന് ആലപിച്ചിരിക്കുന്നു. കുഞ്ഞുണ്ണി മാഷിന്റെ ചില കവിതാശകലങ്ങളും പാട്ടിൽ ചേർത്തിട്ടുണ്ട്. നേരത്തെ റിലീസായ ‘കിം കിം കിം’ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ ഗാനം റാം സുരേന്ദറും ഹരിനാരായണനും ചേർന്നാണ് ഒരുക്കിയത്.
സൗബിൻ ഷാഹിർ, അജുവർഗീസ്, ബേസിൽ ജോസഫ്, ഇന്ദ്രൻസ്, നെടുമുടി വേണു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments