‘ആംഗ്രി ബേബീസ് ഇൻ ലവ്’ എന്ന ചിത്രത്തിലൂടെ സഹനടിയായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അദിതി രവി. പിന്നീട് നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദിതി തിളങ്ങി. ഇപ്പോൾ റിലീസിനൊരുങ്ങുന്ന ‘പത്താം വളവ് ‘ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായിട്ടാണ് അദിതി എത്തുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ’12ത്ത് മാൻ’ എന്ന സിനിമയിലും അദിതി രവി അഭിനയിക്കുന്നുണ്ട്.
ഇപ്പോളിതാ, തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. താൻ വിവാഹിതയാവാൻ പോകുന്നു എന്ന വ്യാജ വാർത്തയ്ക്ക് ശേഷം താൻ ഇന്റർവ്യൂ കൊടുക്കാറില്ലെന്നും, കോളുകൾ എടുക്കാറില്ലെന്നുമാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദിതി ഇക്കാര്യങ്ങൾ പറഞ്ഞത്.
അദിതിയുടെ വാക്കുകൾ:
ഞാൻ വിവാഹിതയാവാൻ പോകുന്നു എന്ന വ്യാജ വാർത്ത വന്നിരുന്നു. ഒരു അഭിമുഖത്തിന് ശേഷമാണ് അങ്ങനെ ഒരു വാർത്ത പരന്നത്. അതിന് ശേഷം ഞാൻ ഇന്റർവ്യൂ കൊടുത്തിട്ടേയില്ല. ഞാൻ കോളുകളും എടുക്കാറില്ല. ഇന്റർവ്യൂവിന് വേണ്ടി വിളിക്കുകയാണെന്ന് അറിഞ്ഞാൽ നൈസായിട്ട് ഞാൻ ഫോൺ സൈലന്റാക്കും.
ഒരു ഇന്റർവ്യൂയിൽ അടുത്ത വിശേഷം എന്താണെന്ന് ചോദിച്ചപ്പോൾ എന്റെ ചേട്ടന്റെ കല്യാണമാണ് എന്ന് ഞാൻ പറഞ്ഞു. എന്നാൽ, ഞാൻ വിവാഹിതയാകുന്നു എന്നായിരുന്നു വാർത്ത വന്നത്. എന്നാൽ മുഴുവൻ വായിച്ച് നോക്കുമ്പോൾ ചേട്ടന്റെ കല്യാണത്തെ കുറിച്ചുള്ള വിവരണം തന്നെയാണ് കൊടുത്തിരിക്കുന്നത്. ഇങ്ങനെയൊക്കെയാണ് അവസ്ഥ.
Post Your Comments