ബെംഗളൂരു: കന്നഡ സിനിമാ മേഖലയിൽ ഏറെ ശ്രദ്ധേയനായ നടന് മോഹന് ജുനേജ അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. KGF: ചാപ്റ്റർ 2 എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെടുന്നത്.
read also: മെർലിൻ മൺറോയുടെ ഗൗൺ പാകമായില്ല: മൂന്നാഴ്ച കൊണ്ട് കിം കർദാഷിയാൻ കുറച്ച് ഏഴ് കിലോ
തുംകൂർ സ്വദേശിയായ താരം ബാംഗ്ലൂരിലായിരുന്നു താമസം. 2008-ൽ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും മോഹന് ജുനേജ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. കെജിഎഫ് (2018), ലക്ഷ്മി (2013), ബൃന്ദാവനം (2013), പടേ പടേ (2013), കൊക്കോ (2012), സ്നേഹിതരു (2012) എന്നിവയാണ് മോഹൻ ജുനേജയുടെ പ്രധാന ചിത്രങ്ങൾ.
Post Your Comments