CinemaGeneralIndian CinemaKollywoodLatest News

വിജയ്‌യുടെ ചിത്രങ്ങളെ കുറിച്ച് എല്ലാവരും നല്ലത് പറയുമ്പോൾ താൻ അഭിനന്ദനം അറിയിക്കാറില്ല: എസ്.എ ചന്ദ്രശേഖര്‍

തെന്നിന്ത്യ സിനിമാ ലോകത്തിന് പ്രിയങ്കരനായ താരമാണ് ദളപതി വിജയ്. വർഷങ്ങളുടെ അഭിനയ മികവ് കൊണ്ട് വിജയ് നേടിയെടുത്തത് വലിയ ആരാധക പിന്തുണയാണ്. വിജയ്‍യുടെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റ് നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് തന്നെയാണ്. എന്നാൽ, സൂപ്പർ താരപദവിക്കിടയിലും വിജയ്‌യും പിതാവ് എസ്.എ ചന്ദ്രശേഖറും തമ്മിലുള്ള അകൽച്ചയുടെ വാർത്തകളും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, മകനെക്കുറിച്ച് മനസ് തുറക്കുകയാണ് എസ്.എ ചന്ദ്രശേഖർ. വിജയ്‌യുടെ ചിത്രങ്ങളെ കുറിച്ച് എല്ലാവരും നല്ലത് പറയുമ്പോൾ താൻ അഭിനന്ദനം അറിയിക്കാറില്ല എന്നും അത് വിജയ്‌യെ പ്രകോപനമുണ്ടാക്കാറുണ്ടെന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

ചന്ദ്രശേഖറിന്റെ വാക്കുകൾ:

എനിക്കൊരു കാര്യം ശരിയല്ല എന്ന് തോന്നുകയാണെങ്കില്‍ ഞാനത് നേരെ പോയി വിജയ്‌യോട് പറയാറുണ്ട്. ഞാന്‍ ശരിയല്ല എന്ന് പറയുമ്പള്‍ അവന് ഞാന്‍ അത് പറയുന്നതാണ് ശരിയായി തോന്നാത്തത്. അവന്റെ അമ്മ എന്നെ വഴക്ക് പറയും. എല്ലാവരും നല്ലത് പറയുമ്പോൾ, താൻ മാത്രം എന്താണ് ഇങ്ങനെ പറയുന്നത് എന്ന് ചോദിക്കും. എന്റെ മകന്‍ ചെയ്യുന്ന നല്ല കാര്യങ്ങളിലെല്ലാം ഞാന്‍ അഭിനന്ദനം അറിയിക്കാറില്ല. അത് എന്റെയൊരു മോശം സ്വഭാവമാണ്. എന്നാല്‍ ചെറിയ തെറ്റ് ചെയ്താല്‍ വലുതാക്കി പറയും. കൂടെയുള്ളവരെല്ലാം സൂപ്പര്‍ ആണെന്ന് പറയുന്ന ചില കാര്യങ്ങള്‍ ഞാന്‍ പോയി എന്തെങ്കിലും തെറ്റാണെന്ന് പറഞ്ഞാല്‍ നെറ്റിയില്‍ കുറച്ച് നേരം കൈ കുത്തിയിരുന്നിട്ട്, വേറെ ‘എന്തെങ്കിലും പറയാനുണ്ടോ’ എന്ന് ചോദിക്കും. അതിന്റെ അര്‍ത്ഥം അടുത്ത വിഷയം എന്തെങ്കിലും ഉണ്ടെങ്കിൽ പറയാനാണ്.

ഇപ്പോള്‍ തന്നെ ഞാന്‍ അഭിമുഖം നല്‍കിക്കൊണ്ടിരിക്കുന്നത് വിജയ് കാണുന്നുണ്ടാവും. അവന് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യം ഞാന്‍ പറയുകയാണെങ്കില്‍ ഉടന്‍ തന്നെ അമ്മയോട് ഇതിനെ പറ്റി സംസാരിക്കും. ഇതറിഞ്ഞാല്‍ അവന്റെ അമ്മ എന്നെ വഴക്ക് പറയും. എല്ലാവരും നല്ലത് പറയുമ്പോൾ നിങ്ങള്‍ മാത്രം എന്താണ് ഇങ്ങനെ പറയുന്നത് എന്ന് ചോദിക്കും.

shortlink

Related Articles

Post Your Comments


Back to top button