തെന്നിന്ത്യൻ സൂപ്പർതാരം അജിത്തിന് മലയാളികൾക്കിടയിലും ആരാധകർ ഏറെയുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്ത് കുമാർ നായകനാവുന്ന ‘എ.കെ. 62’. അജിത്തിന്റെ 62ാം ചിത്രമായ ഇതിന് പേരിട്ടിട്ടില്ല. വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു മാസ് എൻർടെയ്നർ തന്നെ ആയിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇപ്പോളിതാ, പ്രേക്ഷകരെപ്പോലെ തന്നെ താനും ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് വിഘ്നേഷ് ശിവൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
വിഘ്നേഷ് ശിവന്റെ വാക്കുകൾ.
എനിക്കും അജിത്തിനെ വളരെയധികം ഇഷ്ടമാണ്, ‘എ.കെ. 62’ സിനിമക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണ്. ഈ പ്രോജക്റ്റിൽ ഞാൻ ആവേശഭരിതനും സന്തുഷ്ടനുമാണ്. കാരണം എനിക്ക് അജിത്ത് സാറിനെ വളരെയധികം ഇഷ്ടമാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും അദ്ദേഹം സ്ക്രീനിൽ അവതരിപ്പിക്കുന്ന രീതിയും എനിക്കിഷ്ടമാണ്. റിയൽ ലൈഫിലും ഓൺസ്ക്രീനിലും അദ്ദേഹത്തിന്റെ വ്യക്തിത്വവും ഞാൻ ഇഷ്ടപ്പെടുന്നു. അജിത്ത് സാറിന്റെ എല്ലാ കാര്യങ്ങളും എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.
എനിക്ക് ഇഷ്ടപ്പെട്ടതും, ചെയ്യാൻ സാധിക്കുന്നതും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു സിനിമയായിരിക്കും ഇത്. കഥയുടെ സ്ക്രിപ്റ്റും പ്രേക്ഷകരുടെ മനസ്സും തമ്മിലുള്ള ബന്ധം വ്യക്തമായിരിക്കണം. അതിനായി ഞാൻ പ്രയത്നിക്കും. സാമ്പ്രദായിക വഴികൾ സ്വീകരിക്കാതെ നല്ലതും രസകരവുമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ശ്രമിക്കും.അജിത്ത് സാർ ഉള്ളപ്പോൾ എനിക്ക് പരിഭ്രമം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അദ്ദേഹം എന്നെ ശരിക്കും പിന്തുണക്കും, എനിക്കൊപ്പം ഉണ്ടാകും. അതിനാൽ പരിഭ്രാന്തിയുടെ ആവശ്യമില്ല. പക്ഷേ, പരിഭ്രമത്തേക്കാൾ ഒരു നല്ല സിനിമ നിർമിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്.
Post Your Comments