മലയാള സിനിമാ മേഖലയിൽ മീ റ്റു വിവാദങ്ങൾ ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ ഇനി സിനിമയിലേക്ക് പോവാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു തുറന്ന് പറഞ്ഞ് നടി തീർത്ഥ. തുടക്കത്തില്‍ തന്നെ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നതിനാല്‍ അഭിനയത്തിലേക്ക് നില്‍ക്കാതെ മോഡലിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നു തീര്‍ഥ പറയുന്നു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളില്‍ നായികയായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള തീര്‍ഥ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിലാണ് സിനിമാ മേഖലയിൽ നിന്നും നേരിട്ട മോശം അനുഭവത്തെക്കുറിച്ചു പങ്കുവച്ചത്.
‘സിനിമയിലേക്ക് പോവാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം, ഒന്ന് രണ്ട് ദുരനുഭവങ്ങള്‍ ഉണ്ടായി. ഈ ഫീല്‍ഡിലേക്ക് വരുമ്പോള്‍ ആദ്യം തന്നെ കോംപ്രമൈസ് ചെയ്യുമോയെന്നാണ് പലരും ചോദിച്ചത്. കാസ്റ്റിങ് ഡയറക്ടറാണ് അത്. ആദ്യം നന്നായിട്ടാണെങ്കിലും പിന്നീട് സംസാരം മോശമായി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കുറേ സിനിമകളില്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമുകളിലും ഫോട്ടോഷൂട്ടുകളിലേക്കുമൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്’- തീര്‍ഥ പറഞ്ഞു.
Post Your Comments