CinemaGeneralIndian CinemaLatest NewsMollywood

മൂന്നാം വിവാഹ വാർഷികം ആഘോഷമാക്കി പേളിയും ശ്രീനിഷും: വൈറലായി മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ

നടി, അവതാരക എന്നീ നിലകളിലെല്ലാം മികവ് പുലർത്തിയ താരമാണ് പേളി മാണി. താരത്തിന്റെ യൂട്യൂബ് ചാനലിനും നിരവധി ആരാധകരുണ്ട്. കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പേളിയുടെ യൂട്യൂബ് വീഡിയോകളിൽ നിറസാന്നിധ്യമായി ഭർത്താവ് ശ്രീനിഷും മകൾ നിലയും എത്താറുണ്ട്. ഇപ്പോളിതാ, മാലിദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ പേളിയുടെയും കുടുംബത്തിന്റേയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മൂന്നാം വിവാഹ വാർഷികം ആഘോഷമാക്കാണ് ഇരുവരും മാലിദ്വീപിലെത്തിയത്. ‘ഞങ്ങൾക്ക് മൂന്നാം വിവാഹ വാർഷിക ആശംസകൾ! 3 വർഷത്തെ സന്തോഷം, സ്നേഹം, മനസ്സിലാക്കൽ, പഠിച്ചെടുക്കൽ, ബഹുമാനം, വളർച്ച, കൂട്ടുകൂടൽ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ. ഈ വർഷം ഞങ്ങൾ രണ്ടുപേർക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്! നില എന്നത്തേക്കാളും ഞങ്ങളെ ചേർത്തുനിർത്തുന്ന ‘പശ ‘ആയതിനാൽ, അവളും ഞങ്ങളോടൊപ്പം വന്ന് പാർട്ടി നടത്താൻ തീരുമാനിച്ചു. എപ്പോഴും ഞങ്ങളുടെ ബ്ലസിംഗ് ഫാക്ടറിയായ പേളിഷ് കുടുംബത്തിന് ഒരായിരം നന്ദി‘ എന്ന ക്യാപ്ഷനോടെയാണ് പേളി കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യസീസണിലെ മത്സരാർത്ഥികളായി എത്തിയ പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിൽ വച്ച് പ്രണയത്തിലാവുകയായിരുന്നു. 2019 മേയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ മാർച്ചിൽ ആണ് മകൾ നില പിറന്നത്.
പേളിയേയും ശ്രീനിഷിനേയും പോലെ തന്നെ നിലയ്ക്കും നിരവധി ആരാധകരുണ്ട്.

shortlink

Related Articles

Post Your Comments


Back to top button