മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ലാൽ ജോസ് ഒരുക്കിയ ചിത്രമായിരുന്നു ‘ക്ലാസ്സ്മേറ്റ്സ് ‘. 2006ൽ പുറത്തിറങ്ങിയ ക്യാമ്പസ് സിനിമയ്ക്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് കിട്ടിയത്. അന്ന് മുതൽ തന്നെ ‘ക്ലാസ്മേറ്റ്സി ‘ന് രണ്ടാം ഭാഗമുണ്ടാകുമോ എന്ന തരത്തിലും ചർച്ചകൾ ഉണ്ടായിരുന്നു. ഇപ്പോളിതാ, ഈ ചോദ്യത്തിന് മറുപടി പറയുകയാണ് ചിത്രത്തിൽ മുരളി എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നടൻ നരേൻ.
നരേന്റെ വാക്കുകൾ:
ചിത്രത്തിന്റെ സെക്കന്റ് പാർട്ട് ഉണ്ടാവുകയാണെങ്കിൽ തന്നെ ഞാൻ അതിൽ ഉണ്ടാവാൻ വഴിയില്ലല്ലോ. അതുകൊണ്ട് സെക്കന്റ് പാർട്ട് വേണ്ട. ഞാൻ അവതരിപ്പിച്ച കഥാപാത്രം സിനിമയിൽ മരിക്കുന്നുണ്ട്. ‘ക്ലാസ്മേറ്റ്സി ‘ന്റെ സെക്കന്റ് പാർട്ട് ആയിട്ടല്ലെങ്കിലും ഞങ്ങളെല്ലാം ഒരുമിച്ച് ഒരു പടം ചെയ്യണമെന്ന തരത്തിൽ ചർച്ചകളൊക്കെ ഉണ്ടായിട്ടുണ്ട്. ഒരാൾ ഡയറക്ട് ചെയ്യുന്നു, മറ്റെയാൾ പ്രൊഡ്യൂസ് ചെയ്യുന്നു, എന്നിട്ട് നമ്മളെല്ലാം അഭിനയിക്കുന്നു, അങ്ങനെയുള്ള സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ, അതൊന്നും നടന്നില്ല.
അങ്ങനെ ഡീറ്റെയിൽഡ് ആയൊന്നും സംസാരിച്ചിട്ടില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അത്. രണ്ടുമൂന്ന് പേർക്ക് ഡയറക്ട് ചെയ്യണം എന്നുള്ള ആഗ്രഹമൊക്കെ വന്നു. അപ്പൊ അത് അങ്ങനെയങ്ങ് വിട്ടുപോയി. അതിന് ഇനീഷ്യേറ്റീവ് എടുക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ചുള്ള സ്ക്രിപ്റ്റ് വേണ്ടേ. ഇത്രയും പ്രതീക്ഷകളുള്ള സിനിമയായത് കൊണ്ട് അത്രയും സമയമെടുത്ത് തന്നെ ചെയ്യേണ്ട കാര്യമാണ്.
‘ക്ലാസ്മേറ്റ്സി’ലെ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, നരേൻ എന്നിവർ സിനിമക്ക് പുറത്തും വലിയ സുഹൃത്തുക്കളാണ്.
Post Your Comments