CinemaGeneralIndian CinemaLatest NewsMollywood

സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്‌പേസ് ലഭിക്കുന്നില്ല എന്ന പരാതികള്‍ ചുമ്മാതെയാണ്: മണിയൻപിള്ള രാജു

മലയാള ചലച്ചിത്ര രം​ഗത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ താര സംഘനകൾക്ക് വരെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. ഒടുവിലായി നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി ലൈം​ഗിക പീഡന പരാതി നൽകിയതോടെ സിനിമയിൽ സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്ക് ആക്കം കൂടി. ഇപ്പോളിതാ, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് നടന്‍ മണിയന്‍പിള്ള രാജു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജു ഇക്കാര്യങ്ങൾ പറയുന്നത്. അമ്മ സംഘടനയെക്കുറിച്ചും അതിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചും താരം തുറന്ന് പറഞ്ഞത്.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ:

സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്‌പേസ് ലഭിക്കുന്നില്ല, എന്ന പരാതികള്‍ ചുമ്മാതെയാണ്. നമ്മുടെ സംഘടനയുടെ പേര് അച്ഛന്‍ എന്നല്ല അമ്മ എന്നാണ്. അവിടം തൊട്ട് തന്നെ നമ്മള്‍ പെണ്ണുങ്ങളുടെ ഭാഗത്താണ്. അമ്മയിലെ അംഗങ്ങളെ എടുത്ത് കഴിഞ്ഞാല്‍ അധികം പേരും പെണ്ണുങ്ങളാണ്. മാസം 5000 രൂപ വെച്ച് 150 പേര് കൈനീട്ടം വാങ്ങിക്കുന്നതില്‍ 85 ശതമാനവും പെണ്ണുങ്ങളാണ്.

പണ്ടൊക്കെ ആകെ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്‌സേ ഉള്ളൂ. ഒരു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്‌സിന് വഴങ്ങേണ്ടി വരും. കാരണം വേറെ വഴിയില്ല. ഇപ്പോള്‍ ഒരു വര്‍ഷം 150 പടമൊക്കെയാണ് വരുന്നത്. വരുന്ന പടം വേണ്ടെന്ന് വെക്കുകയാണ് ആര്‍ടിസ്റ്റുകള്‍. അവരോട് മോശമായി പെരുമാറിയാല്‍ കുഴപ്പമാണ്. സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നല്ല. എന്നാലും പണ്ടത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 98 ശതമാനവും പെര്‍ഫക്ട് ആണ്.

shortlink

Related Articles

Post Your Comments


Back to top button