സുൽഫത്തിനോടൊപ്പം നാൽപതിമൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്നത്. 1971 ലായിരുന്നു മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം. അതിനുശേഷം,1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. വിവാഹശേഷമാണ് മമ്മൂട്ടി സിനിമയിൽ സജീവമാകുന്നത്. നിയമബിരുദം നേടിയ ശേഷം, അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്ന മമ്മൂട്ടി ഭാര്യ സുല്‍ഫത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് സിനിമയിൽ സജീവമായത്. നടനാകാനുള്ള തന്റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുല്‍ഫത്ത് നല്കിയ പിന്തുണ മമ്മൂട്ടി പലപ്പോഴും എടുത്തു പറഞ്ഞിട്ടുണ്ട്. സുറുമിയും നടനും നിർമ്മാതാവുമായ ദുൽഖർ സൽമാനുമാണ് ദമ്പതികളുടെ മക്കൾ. മമ്മൂട്ടിയെപ്പോലെ തന്നെ സിനിമയിൽ സജീവമാവുകയാണ് ദുൽഖറും ഇപ്പോൾ.
മലയാളചലച്ചിത്രലോകത്തെ കെട്ടുറപ്പുള്ള കുടുംബങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയുടേത്. ഇതേവരെ പ്രണയഗോസിപ്പുകളിലൊന്നില്പ്പോലും പെട്ടിട്ടില്ലാത്ത മമ്മൂട്ടി സിനിമയിലെയും കുടുംബത്തിലെയും ജെന്റില്‍മാനാണ്. മമ്മൂട്ടിയുടെ വ്യക്തിത്വത്തിന് കൂടുതല്‍ തിളക്കം നല്‍കിക്കൊണ്ട് എപ്പോഴും സുല്‍ഫത്ത് കൂടെയുണ്ട്.
Post Your Comments