സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മുപ്പത്തിനാല് വര്ഷങ്ങൾക്ക് മുൻപാണ് മമ്മൂട്ടി സേതുരാമയ്യരായി എത്തുന്ന ഒരു സിബിഐ ഡയറിക്കുറിപ്പ് പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് സംവിധായകൻ കെ മധു ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ചു നടൻ ജയകൃഷ്ണൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
‘അഭിനയ മോഹങ്ങൾ ഒന്നുമില്ലാതെ സിനിമ ഭ്രമവുമായി നടന്ന ഒരു സാധാരണ വിദ്യാർഥി. കുഴിമറ്റം എന്ന എന്റെ ഗ്രാമത്തിനടുത്തുള്ള ചിങ്ങവനം St: george തിയേറ്ററിൽ ആണ് ഞാൻ സിബിഐ ഡയറിക്കുറിപ്പ് കണ്ടത്. പിന്നീട് വായ കൊണ്ട് ട്യൂൺ ഉണ്ടാക്കി പുറകിൽ കയ്യുംകെട്ടി ഞാനും സേതുരാമയ്യരെ അനുകരിച്ച് നടന്നിട്ടുണ്ട്. ഇന്ന്, 34 വർഷങ്ങൾക്ക് ശേഷം സിബിഐ സീരീസിലെ അഞ്ചാം പതിപ്പിൽ സി ഐ ജോസ് മോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു’- ജയകൃഷ്ണൻ പറയുന്നു.
read also: എന്റെ ചങ്ക്, എന്റെ ചേട്ടൻ : സുരേഷ് ഗോപിയെക്കുറിച്ചു ലക്ഷ്മിപ്രിയ
കുറിപ്പ് പൂർണ്ണ രൂപം,
സേതുരാമയ്യർ സിബിഐ എന്ന പേരും കഥാപാത്രവും മലയാളികൾ ഹൃദയത്തിലേറ്റിയതാണ് . സിബി ഐ സിനിമകളോട് മിക്കവർക്കും വൈകാരികമായ ഒരു അടുപ്പമുണ്ട്. 34 വർഷത്തിന് ശേഷം ഒരു കഥാപാത്രം ആവർത്തിക്കപ്പെടുമ്പോൾ..എന്നെ സംബന്ധിച്ചടുത്തോളം ഓർമകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്.
സിബിഐ ഡയറിക്കുറിപ്പ് എന്ന ക്ലാസിക് സിനിമ തിരശ്ശീലയിൽ അത്ഭുതം സൃഷ്ടിച്ചപ്പോൾ അതുകണ്ട് അമ്പരന്നു പോയ ഒരു സ്കൂൾ വിദ്യാർത്ഥി ആയിരുന്നു ഞാൻ. അഭിനയം മോഹങ്ങൾ ഒന്നുമില്ലാതെ സിനിമ ഭ്രമവുമായി നടന്ന ഒരു സാധാരണ വിദ്യാർഥി.കുഴിമറ്റം എന്ന എന്റെ ഗ്രാമത്തിനടുത്തുള്ള ചിങ്ങവനം St: george തിയേറ്ററിൽ ആണ് ഞാൻ സിബിഐ ഡയറിക്കുറിപ്പ് കണ്ടത്. പിന്നീട് വായ കൊണ്ട് ട്യൂൺ ഉണ്ടാക്കി പുറകിൽ കയ്യുംകെട്ടി ഞാനും സേതുരാമയ്യരെ അനുകരിച്ച് നടന്നിട്ടുണ്ട്. ഇന്ന് 34 വർഷങ്ങൾക്ക് ശേഷം സിബിഐ സീരീസിലെ അഞ്ചാം പതിപ്പിൽ സി ഐ ജോസ് മോൻ എന്ന കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
ഇത്രയും പ്രാധാന്യമേറിയ കഥാപാത്രത്തെ എന്നെ എല്പിച്ച സംവിധായകൻ കെ മധു സർ തിരക്കഥാകൃത്ത് എസ് എൻ സ്വാമി സർ നന്ദി! 34 വർഷങ്ങൾക്കിപ്പുറവും അതേ ഊർജ്ജസ്വലതയോടെ സിനിമയിൽ സേതുരാമയ്യർ ആയി പകർന്നാടുന്ന…(ആ കരുതലും നന്മയും കൂടെ വർക്ക് ചെയ്തവർ ഒരു തവണയെങ്കിലും അറിഞ്ഞിട്ടുണ്ടാവും)മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി….സ്വർഗ്ഗചിത്ര അപ്പച്ചൻ സാറിനോടും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര കടപ്പാട് ..എല്ലാത്തിലുമുപരി ഈ സിനിമ കണ്ടു വൻ വിജയമാക്കിയ പ്രിയ പ്രേക്ഷകർക്ക് നന്ദി!…..
എല്ലാ നന്മകളും ആശംസിക്കുന്നു….
സ്നേഹത്തോടെ…
ജയകൃഷ്ണൻ
Post Your Comments