ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കുകയാണ് തൃക്കാക്കര. പി.ടി തോമസ് അന്തരിച്ചതിനെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പിടിയുടെ ഭാര്യ ഉമ മത്സരിക്കുകയാണ്. ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫാണ് എത്തുക. എന്നാൽ, മത്സരാർത്ഥിയെ പ്രഖ്യാപിച്ച ഇടതു പക്ഷത്തിന്റെ രീതിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി.
തൃക്കാക്കരയിൽ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗീയതയുടെ തലച്ചോറ് പക്ഷമാണ് ഉയർത്തികാട്ടുന്നതെന്നു ഹരീഷ് പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയപക്ഷമാകുന്നുവെന്നും നടൻ കുറിച്ചു.
read also: അജിത്തിനെ വളരെയധികം ഇഷ്ടമാണ്, ‘എ.കെ. 62’ സിനിമക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണ്: വിഘ്‌നേഷ് ശിവൻ
ഹരീഷ് പേരടിയുടെ കുറിപ്പ് പൂർണ്ണ രൂപം,
അയാൾ സഭയുടെ കുട്ടിയാണ്…സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും… പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും.. തൃക്കാക്കരയിൽ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ..സഭയുടെ തീരുമാനങ്ങൾക്കുമുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയപക്ഷമാകുന്നു…എന്തിനേറെ..നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല…നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രം…
Post Your Comments