തനിക്കു സ്റ്റേഷന്‍ ജാമ്യം വേണ്ട, കോടതിയില്‍ ഹാജരാക്കിയാല്‍ മതി: സംവിധായകൻ സനൽകുമാർ

പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പിന്തുടര്‍ന്നു ശല്യപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്ത സംവിധായകന്‍ സനല്‍കുമാര്‍ പൊലീസിനെതിരെ പ്രതിഷേധത്തില്‍. തനിക്കു സ്റ്റേഷന്‍ ജാമ്യം വേണ്ടെന്ന നിലപാടിലാണ് സംവിധായകൻ. ‘നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റു ചെയ്തത്. അതുകൊണ്ടു തന്നെ കോടതിയില്‍ ഹാജരാക്കിയാല്‍ മതി. അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളാം’ എന്ന നിലപാടിലാണ് സനൽകുമാർ. തനിക്കു നോട്ടിസ് തരാതെ നടത്തിയ അറസ്റ്റിനെതിരെയാണ് സനല്‍കുമാറിന്‍റെ ഈ പ്രതിഷേധം.

read also: കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക: ഹരീഷ് പേരടി

ഇതിനെ തുടർന്ന്, പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. തിരുവനന്തപുരം പാറശാലയില്‍ വച്ചാണ് കഴിഞ്ഞ ദിവസം സനല്‍കുമാര്‍ ശശിധരനെ പൊലീസ് പിടികൂടിയത്. തനിക്കെതിരെ മഞ്ജു വാര്യര്‍ പരാതി നല്‍കിയ വിവരം പിടിയിലായ ശേഷമാണ് സനൽകുമാർ അറിയുന്നത്. തനിക്കു ഭീഷണിയുണ്ടെന്നും ഗുണ്ടകളെ ഭയന്ന് ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ നടത്തിയ ഫെയ്സ്ബുക്ക് ലൈവിൽ സനൽ പറഞ്ഞിരുന്നു. നടിയുടെ പരാതിയിൽ സ്റ്റേഷന്‍ ജാമ്യം അനുവദിക്കാവുന്ന ഐപിസി 345 ഡി മാത്രം ഇയാളിൽ ചുമത്തിയിരിക്കുന്നത്.

Share
Leave a Comment