മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ ‘സിബിഐ 5 ദി ബ്രെയിൻ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളാണ് ‘സിബിഐ ‘ സീരിസിൽ പുറത്തിറങ്ങിയത്. എസ് എൻ സ്വാമിയാണ് അഞ്ചാം തവണയും ‘സിബിഐ ‘യ്ക്ക് തിരക്കഥ ഒരുക്കിയത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് നിര്‍മാണം.
ഇപ്പോഴിതാ, സിനിമയുടെ വിജയം ജഗതി ശ്രീകുമാറിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് സംവിധായകൻ കെ മധു. തിരുവനന്തപുരം പേയാട് ജഗതിയുടെ വീട്ടിലായിരുന്നു വിജയാഘോഷം. സിനിമയുടെ വിജയത്തിൽ ഒരുപാട് സന്തോഷമുണ്ടെന്ന് കെ. മധു പറഞ്ഞു. സിനിമയുടെ ആറാം ഭാഗത്തിനായുള്ള ആലോചനകൾ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒന്ന് വിജയിച്ചപ്പോൾ രണ്ട് വന്നു. രണ്ട് വിജയിച്ചപ്പോൾ മൂന്ന് വന്നു. മൂന്നു വിജയിച്ചപ്പോൾ നാലും നാല് വിജയിച്ചപ്പോൾ അഞ്ചും വന്നു. ഇപ്പോൾ അഞ്ച് വിജയിച്ചിരിക്കുകയാണ്. ഇനി ആറിനെക്കുറിച്ച് ആലോചിക്കാം ‘,കെ മധു പറഞ്ഞു.
മുകേഷ്, രഞ്ജി പണിക്കര്‍, അനൂപ് മേനോന്, സായികുമാര്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments