
ഡൽഹി: ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബും, പ്രസ് ക്ലബ് ഓഫ് ഇന്ത്യയും തനിക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് ആരോപിച്ച് ‘ദി കശ്മീർ ഫയൽസ്’ സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി രംഗത്ത്.
വാർത്താസമ്മേളനം നടത്താനിരുന്ന ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് പിന്നീട് പരിപാടി റദ്ദാക്കിയതായും ഇതേ തുടർന്ന്, പ്രസ് ക്ലബ്ബിൽ നടത്താമെന്ന് അറിയിച്ചെങ്കിലും പ്രസ് ക്ലബ് ഓഫ് ഇന്ത്യ അനുകൂലിച്ചില്ലെന്നും അഗ്നിഹോത്രി ട്വിറ്ററിൽ വ്യക്തമാക്കി.
‘ഇന്ന് എന്റെ മകൻ ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപി’: വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു
‘ചില ദേശവിരുദ്ധ ശക്തികളാണ് എനിക്കെതിരെ പ്രവർത്തിക്കുന്നത്. അഭിപ്രായസ്വതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് അവർ നടപ്പാക്കുന്നത്. ഇതിനെ ഒരിക്കലും അനുകൂലിക്കാനാവില്ല. തുറന്ന വേദിയിൽ വാർത്താസമ്മേളനം നടത്തും. എത്ര ബുദ്ധിമുട്ടേറിയ ചോദ്യങ്ങളും ശക്തമായി തന്നെ നേരിടും,’ അഗ്നിഹോത്രി വ്യക്തമാക്കി .
Post Your Comments