രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമ മേഖലയിൽ നായികയായി തിളങ്ങുകയാണ് തൃഷ കൃഷ്ണൻ. ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തൃഷയ്ക്ക് മലയാളികൾക്കിടയിലും നിരവധി ആരാധകരുണ്ട്. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന ചിത്രത്തില്‍ മലയാളി നായികയായി അഭിനയിച്ച തൃഷയുടെ കഥാപാത്രം കേരളത്തിലും നടിക്ക് ഏറെ ആരാധക പ്രശംസ നേടി കൊടുത്തു. പ്രിയ നടി ഇന്ന് മുപ്പത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് ആശംസകൾ അറിയിച്ച് സിനിമാപ്രവർത്തകും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
1999ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘ജോഡി‘യിലെ ചെറിയ വേഷത്തിലൂടെയാണ് തൃഷ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ലേസാ ലേസാ’ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി തൃഷ തിളങ്ങി. നിവിൻ പോളി നായകനായെത്തിയ ‘ഹേ ജൂഡി‘ലൂടെ നടി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
മോഡല്‍ ആയി തന്‍റെ കരിയര്‍ തുടങ്ങിയ താരം മിസ് ചെന്നൈ , മിസ് സേലം എന്നിവയിലൂടെയാണ് തന്‍റെ വരവ് അറിയിച്ചത്. 2001 ല്‍ നടന്ന മിസ്സ് ഇന്ത്യ മത്സരത്തില്‍ ഏറ്റവും മികച്ച ചിരിക്കുള്ള സമ്മാനം തൃഷ നേടിയിരുന്നു. മദ്രാസില്‍ ജനിച്ചു വളര്‍ന്ന തൃഷ എതിരാജ് കോളേജില്‍ ബിസിനിസ് അഡ്മിന്‍സ്ട്രെഷന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് മോഡലിങ്ങ് രംഗത്ത് ചുവടുറപ്പിക്കുന്നത്. ക്രിമിനല്‍ സൈക്കോളജിസ്റ്റ് ആകാൻ ആഗ്രഹിച്ച തൃഷ അഭിനയത്തിൽ സജീവമായതോടെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഹോര്‍ലിക്സിന്‍റെയടക്കം നിരവധി പരസ്യ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. ഹിന്ദി ഗായിക ഫാല്‍ഗുനി പഥക്കിന്‍റെ മ്യൂസിക് വീഡിയോയിലും തൃഷ അഭിനയിച്ചു. മണിരത്നം ഒരുക്കുന്ന ‘പൊന്നിയന്‍ ശെല്‍വന്‍’ ആണ് തൃഷയുടെതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ.
Post Your Comments