CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

തലയിൽ മൂന്ന് സ്റ്റിച്ച്, ഡോക്ടറിന്റെ നിർദ്ദേശം പോലും വക വയ്ക്കാതെ മഞ്ജു,പിന്നെ അവിടെ സംഭവിച്ചത് ഹരിപ്പാട് പൂരമായിരുന്നു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് നടി മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ജാക്ക് എന്‍ ജില്‍’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മെയ് 20ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായെത്തുന്ന ജാക്ക് എൻ ജില്ലിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ ചില സംഭവങ്ങള്‍ അണിയറക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതാണ് ചർച്ചയാകുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യരുടെ അർപ്പണ ബോധത്തെക്കുറിച്ച് പറയുകയാണ്, ‘ജാക്ക് എന്‍ ജില്‍’ സിനിമയുടെ സംഭാഷണ രചയിതാക്കളില്‍ ഒരാളായ സുരേഷ് കുമാര്‍ രവീന്ദ്രൻ.

സുരേഷ് കുമാര്‍ രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അമ്മ ക്രിമിനലുകളെ സംരക്ഷിക്കുന്നു, സ്ത്രീ വിരുദ്ധ നിലപാടുകൾ തുടരുന്നു: താരസംഘടനയ്‌ക്കെതിരെ ഹരീഷ് പേരടി

‘ജാക്ക് & ജിൽ’, അവസാന ദിവസത്തെ ഷൂട്ട് നടക്കുന്ന സമയം. തലേദിവസത്തെ ഫൈറ്റ് രംഗത്തിനിടയിൽ സംഭവിച്ച പരിക്ക് (തലയിൽ 3 സ്റ്റിച്ച്) വക വയ്ക്കാതെ, ഒരു ‘സ്‌പെഷ്യൽ ആക്ഷൻ’ ഉൾപ്പെടെ മണിക്കൂറുകൾ നീണ്ടു നിന്ന മറ്റൊരു ഫൈറ്റ് രംഗം അസാധ്യമായി പെർഫോം ചെയ്തു കഴിഞ്ഞ്, മഞ്ജു മാഡം ലാസ്റ്റ് ഫ്രെയിമിന് പോസ് ചെയ്യുന്നു. ഏതാണ്ട് ഒന്നോ രണ്ടോ മിനിറ്റ് നീണ്ടു നിന്ന നിശബ്ദതയ്ക്കു ശേഷം, ക്യാമറയുടെ പിറകിൽ നിന്ന് സന്തോഷ് സാർ (Santosh Sivan Asc Isc) ഉറക്കെ വിളിച്ചു പറഞ്ഞു, “കട്ട് ഇറ്റ്… ആൻഡ്… “.
“ആൻഡ്?”
“ആൻഡ്…. പാക്കപ്പ്!”
പിന്നെ അവിടെ സംഭവിച്ചത് ‘ഹരിപ്പാട് പൂര’മായിരുന്നു! ഏറെ നേരം നീണ്ടു നിന്ന കരഘോഷം അവിടമാകെയൊരു ഉത്സവപ്രതീതി സൃഷ്ടിച്ചു. നീണ്ട 43 ദിവസത്തെ ആ ഷെഡ്യൂൾ അവസാനിച്ചതിൽ ഒരുപാട് വിഷമം തോന്നി. അവസാന ദിവസത്തെ ഷൂട്ട് മാറ്റി വയ്‌ക്കേണ്ടി വരുമോ എന്നു പോലും ഭയപ്പെട്ടിരുന്ന സാഹചര്യത്തിൽ, “വിശ്രമം കൂടിയേ തീരൂ” എന്ന ഡോക്ടറിന്റെ നിർദ്ദേശം പോലും വക വയ്ക്കാതെ, ധൈര്യപൂർവ്വം ക്യാമറയ്ക്കു മുന്നിലെത്തിയ മഞ്ജു മാഡത്തിന്റെ ആ ഒരു മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അപ്പോൾ അവിടെ മുഴങ്ങി കേട്ട കരഘോഷത്തിന്റെ പകുതിയും ആൾക്കു വേണ്ടിയുള്ളതായിരുന്നു!
‘സന്തോഷ് ശിവൻ + മഞ്ജു വാരിയർ’ കോമ്പിനേഷൻ എന്നത് എല്ലാക്കാലവും സംഭവിക്കുന്ന ഒന്നല്ല എന്ന ഉൾബോധത്തോടൊപ്പം ഇരുവരുടെയും പ്രൊഫഷണൽ സമീപനത്തിന്റെ പാരമ്യതയും ചേരുമ്പോൾ, ആ ദിവസത്തെ ആ ഒരു സെഷൻ, ‘ജാക്ക് & ജിൽ’ ക്രൂവിനെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ കഴിയാത്തൊരു അനുഭവമാണ്. മെയ് 20’ന് സ്‌ക്രീനിൽ ഓരോ രംഗവും തെളിയുമ്പോൾ, മനസ്സിൽ അതാത് രംഗങ്ങളുടെ പിറകിലെ രസകരമായ അനുഭവങ്ങളും തെളിയും, ഉറപ്പാണ്. കാത്തിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button