CinemaGeneralLatest NewsMollywoodNEWS

അയ്യര്‍ നൂറ് കോടി നേടിയില്ലെങ്കിൽ പാതി മീശ വടിക്കുമെന്ന് ആരാധകന്‍: പറഞ്ഞത് പോലെ ചെയ്തു, ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സി.ബി.ഐ 5. കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് അഞ്ചാമതും ഒരുമിച്ചപ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. സിനിമ തിയേറ്ററിൽ എത്തിയ ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍.

സി.ബി.ഐ 5 ദി ബ്രയിന്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി കളക്ഷന്‍ നേടുമെന്ന് ലവിന്‍ ജോര്‍ജ്ജ് എന്ന ആരാധകന്‍ പറഞ്ഞിരുന്നു. വെറും ടീസര്‍ അല്ല ഇതെന്നും 100 കോടി നേടാന്‍ പോകുന്ന ചിത്രത്തിന്റെ ടീസറാണ് ഇതെന്നും സിബിഐ 5 ടീസര്‍ പങ്കുവച്ച് ഇയാള്‍ പറഞ്ഞിരുന്നു. ചിത്രം 100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്നും, ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്നും ഈ ആരാധകന്‍ അറിയിച്ചിരുന്നു. മൈക്കിള്‍ അപ്പനേക്കാള്‍ ഒരുപാട് മുകളില്‍ ആയിരിക്കും അയ്യര്‍ എന്നും ലവിന്‍ പറഞ്ഞിരുന്നു.

Also Read:മകന്റെ ജീവൻ രക്ഷിച്ചത് സുരേഷ് ​ഗോപി, അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും: മണിയന്‍പിള്ള രാജു

എന്നാല്‍, റിലീസ് ആയ സിനിമയ്ക്ക് അത്ര മികച്ച അഭിപ്രായം ലഭിക്കാതെ ആയതോടെ തന്റെ പാതി മീശ വടിച്ചിരിക്കുകയാണ് ഈ ആരാധകന്‍. സിനിമയുടെ ഫൈനൽ കളക്ഷൻ വരുന്നത് വരെ ആരാധകൻ കാത്തിരുന്നില്ല. ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണത്തെ തുടര്‍ന്നാണ് ഇയാള്‍ പാതി മീശ വടിച്ചത്. പാതി മീശ വടിച്ച ചിത്രം ഇയാൾ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്തിരിക്കും എന്നായിരുന്നു ചിത്രത്തിന് നൽകിയ ക്യാപ്‌ഷൻ. ആരാധകന്റെ ചിത്രം സോഷ്യൽ മീഡയയിൽ വൈറലായി.

shortlink

Related Articles

Post Your Comments


Back to top button