കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുബിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയാക്കിയതെന്ന് ഷമ്മി തിലകൻ പറഞ്ഞു. ഷമ്മി തിലകൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഒരു ആരാധകന്റെ സംശയത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.
ലൈംഗിക പീഡനപരാതിയിൽ വിജയ് ബാബുവിനെതിരായ നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ, മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിക്കുന്ന ഷമ്മി തിലകന്റെ വിഷയംകൂടി ഉൾപ്പെടുത്തിയതിനെ വിമർശിച്ചായിരുന്നു ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്. അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച നടപടി അറിയിക്കുന്ന പത്രക്കുറിപ്പില്‍ ഇടവേള ബാബു തന്റെ പേര് വലിച്ചിഴച്ചത് ഗൂഢ താല്പര്യം മൂലമാണെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കി.
Leave a Comment