CinemaGeneralIndian CinemaLatest NewsMollywood

‘അമ്മ’യിൽ ഒരു ഐസിസിക്ക് പ്രസക്തിയില്ലെന്നാണ് എനിക്ക് തോന്നുന്നത്: ശ്വേത മേനോന്റെ രാജിക്കത്തിലെ വിവരങ്ങൾ പുറത്ത്

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവ നടി ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടും താരസംഘടനയായ ‘അമ്മ’ നടപടികൾ മയപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ശ്വേത മേനോനും, കുക്കു പരമേശ്വരനും ‘അമ്മ’ ഐസിസിയിൽ നിന്നും രാജിവെച്ചിരുന്നു. ഇപ്പോളിതാ, ശ്വേതയുടെ രാജിക്കത്തിലെ വിവരങ്ങളാണ് പുറത്ത് വരുന്നത്. അമ്മയിൽ ഒരു പരാതി പരിഹാര സെല്ലിന് പ്രസക്തിയില്ലെന്നാണ് നടി രാജിക്കത്തിൽ പറയുന്നത്.

‘മെയ് ഒന്നിന് നടന്ന മീറ്റിങ്ങിനും അതിന് പിന്നാലെയുള്ള മീഡിയ റിലീസിനും പിന്നാലെ അമ്മയിൽ ഒരു ഐസിസിക്ക് പ്രസക്തിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ദുരവസ്ഥ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഐസിസി ചെയർപേഴ്‌സൺ, ഐസിസി അംഗം എന്നീ സ്ഥാനങ്ങൾ രാജിവെക്കുന്നു’, എന്നാണ് നടി രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഈ വിഷയത്തിൽ ഇന്നലെ ശ്വേത മേനോൻ മോഹൻലാലിന് ഒരു ശബ്‍ദ സന്ദേശം അയച്ചിരുന്നു. എന്നാൽ, മോഹൻലാലിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ലെന്നാണ് വിവരം. അതോടൊപ്പം തന്നെ വിജയ് ബാബു വിഷയത്തിൽ ഇടവേള ബാബു നടത്തിയ പരാമർശങ്ങളും ശ്വേത മേനോന്റെ രാജിയിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ട്. സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവന തിരുത്തണം എന്നും ശ്വേത ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button