CinemaGeneralIndian CinemaLatest NewsMollywood

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ചിത്രീകരണം തുടങ്ങി

ധ്യാൻ ശ്രീനിവാസൻ ആദ്യമായി അധ്യാപക വേഷത്തിലെത്തുന്ന ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. ഇടുക്കിയിലെ കുട്ടമ്പുഴ ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ജോസ് എന്ന ഹയർ സെക്കണ്ടറി അധ്യാപകനായാണ് ധ്യാൻ എത്തുന്നത്. ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘മെമ്പർ രമേശൻ വാർഡ് നമ്പർ 9’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായത്രി അശോക് ആണ് ധ്യാൻ ശ്രിനിവാസൻ്റെ നായികയായി എത്തുന്നത്. ജോയി മാത്യു, കോബ്രാ രാജേഷ്, രാജേഷ് പറവൂർ, നിർമ്മൽ പാലാഴി, ജയകൃഷ്ണൻ, ശിവൻ കുട്ടൻ കെ.എൻ,സുധി കൊല്ലം ,ടോണി, മനോഹരി ജോയി എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

‘ഞാൻ ആദ്യമാണ് ഒരു അധ്യാപക വേഷം അവതരിപ്പിക്കുന്നത്. അധ്യാപകരെ ആരാധിക്കുന്നവനാണ് ഞാൻ. അതുകൊണ്ട് തന്നെ വളരെ ആവേശത്തിലാണ്’, തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ – എൻ.എം.ബാദുഷ, ക്യാമറ – അശ്വഘോഷൻ, എഡിറ്റർ – കപിൽ ഗോപാലകൃഷ്ണൻ, ഗാനങ്ങൾ – സന്തോഷ് വർമ്മ, സംഗീതം – ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, അസോസിയേറ്റ് ഡയറക്ടർ – ജയരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലകോട്, കല – കോയ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം – കുമാർ ഇsപ്പാൾ, സ്റ്റിൽ – ശ്രീനി മഞ്ചേരി ,പി.ആർ.ഒ- അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button