ഹിന്ദി ദേശീയ ഭാഷയല്ല എന്ന സുദീപ് കിച്ചയുടെ പരാമര്‍ശവും അതിന് അജയ് ദേവ്ഗണ് നല്കിയ മറുപടിയുമാണ് ഹിന്ദി ഭാഷ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സോനു നിഗം. ഇന്ത്യന്‍ ഭരണഘടനയില്‍ ഹിന്ദി ദേശീയ ഭാഷയാണെന്ന കാര്യം എഴുതിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയിരിക്കാം, എന്നാലും അത് ദേശീയ ഭാഷയല്ലെന്നും സോനു പറഞ്ഞു. വാസ്തവത്തില്‍ തമിഴാണ് ഏറ്റവും പഴക്കം ചെന്ന ഭാഷ, എന്നാല്‍, ഇക്കാര്യത്തില്‍ സംസ്കൃതവും തമിഴും തമ്മില്‍ തര്‍ക്കമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഹിന്ദി ദേശീയ ഭാഷയല്ല എന്ന സുദീപ് കിച്ചയുടെ പരാമര്‍ശത്തോടെ തുടക്കമായ ഹിന്ദി വിവാദത്തിൽ എറെ താരങ്ങളും സിനിമാപ്രവർത്തകരും നേരത്തെ നിലപാടറിയിച്ച് രംഗത്തെത്തിയിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലയെന്നും അജയ് ദേവ്ഗണിന്റെ അറിവില്ലായ്മ തന്നെ അമ്പരപ്പിക്കുന്നതാണെന്നുമായിരുന്നു നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രമ്യ പറഞ്ഞത്. സംസ്കൃതമാണ് ദേശീയ ഭാഷയാകേണ്ടതെന്നായിരുന്നു കങ്കണയുടെ പ്രതികരണം. ഹിന്ദിയെ രാഷ്ട്ര ഭാഷ എന്നു വിളിക്കാന്‍ സാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് സംഭവത്തില്‍ പ്രതികരിച്ച് സോനു സൂദ് വ്യക്തമാക്കിയത്.
Post Your Comments